Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

Aസംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർക്ക് ആ പദവിയിൽ തുടരുവാൻ വയസ്സ് സംബന്ധമായ തടസ്സങ്ങൾ ഒന്നും ഇല്ല.

Bസംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മീഷണർ ആ പദവിയിൽ നിന്നും രാജി വക്കണമെങ്കിൽ മുഖ്യമന്ത്രിക്ക് രാജി സമർപ്പിക്കണം.

Cസംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനർനിയമനം നടത്തുവാൻ സാദ്ധ്യമല്ല.

Dമേൽപറഞ്ഞ എല്ലാം ശരിയാണ്.

Answer:

C. സംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനർനിയമനം നടത്തുവാൻ സാദ്ധ്യമല്ല.

Read Explanation:

സംസ്ഥാനവിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകരിക്കുന്നത്.

  • കമ്മീഷന്റെ അധികാരപരിധി എല്ലാ സംസ്ഥാന പബ്ലിക്‌ അതോറിറ്റികളിലും വ്യാപിച്ചിരിക്കുന്നു.

  • വിവരാവകാശ നിയമപ്രകാരം സംസ്ഥാന തലത്തിലെ ഏറ്റവും ഉയര്‍ന്ന അപ്പില്‍ സ്ഥാപനമാണിത്‌.

  • കമ്മീഷനില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും (SCIC) കൂടാതെ ഗവര്‍ണര്‍ നിയമിക്കുന്ന 10 വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നു.

  • മുഖ്യമന്ത്രി അധ്യക്ഷൻ ആയിട്ടുള്ള ഒരു സെർച്ച് കമ്മിറ്റിയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റു വിവരാവകാശ കമ്മീഷണർമാരെയും നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകുന്നത്.

  • ഈ സെർച്ച് കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും കൂടി ഉണ്ടായിരിക്കും.

  • സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർ രാജിക്കത്ത് കൈമാറുന്നത് ഗവർണർക്കാണ്

  • കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടത് 2005 ഡിസംബർ 19

  • കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ : പാലാട്ട് മോഹൻദാസ്.

  • 2005-ലെ വിവരാവകാശ നിയമത്തിലെ (RTI Act) സെക്ഷൻ 16(2) പ്രകാരം, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർക്ക് കാലാവധി പൂർത്തിയാക്കിയ ശേഷം ആ പദവിയിലേക്ക് വീണ്ടും നിയമിക്കപ്പെടാൻ (പുനർനിയമനത്തിന്) അർഹത ഉണ്ടായിരിക്കുന്നതല്ല.

  • വിവരാവകാശ നിയമപ്രകാരം (RTI Act), സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർക്ക് 65 വയസ്സ് തികയുന്നത് വരെയോ, അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കാലാവധി വരെയോ (നിലവിൽ 3 വർഷം) മാത്രമേ പദവിയിൽ തുടരാൻ സാധിക്കുകയുള്ളൂ. ഇതിൽ ഏതാണോ ആദ്യം വരുന്നത്, അതനുസരിച്ച് അദ്ദേഹം പദവി ഒഴിയേണ്ടതുണ്ട്.


Related Questions:

ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
As per Section 7 (1) of the RTI Act, 2005, the information sought concerns the life or liberty of a person, it shall be supplied within
കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഘടന
വിവരാവകാശ നിയമം 2005 പ്രകാരം ആവിശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്രവും സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷ ലഭിച്ച് എത്ര സമയത്തിനുള്ളിൽ മറുപടി നൽകണം ?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വിവരാവകാശ കമ്മീഷനുകൾ രൂപീകരിച്ചിരിക്കുന്നത് ?