Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.

Aഇരുമ്പ് തുരുമ്പിക്കുന്നു

Bമഗ്നീഷ്യം കത്തുന്നു

Cപാൽ പുളിക്കുന്നു.

Dജലം നീരാവിയാകുന്നു.

Answer:

D. ജലം നീരാവിയാകുന്നു.

Read Explanation:

രാസമാറ്റം

  • പദാർതഥങ്ങൾ ഊർജം സ്വീകരിക്കുകയോ പുറത്തു വിടുകയോ ചെയ്ത് പുതിയ പദാർതഥങ്ങളായി മാറുന്ന പ്രവർത്തനം 

  • രാസമാറ്റം സ്ഥിര മാറ്റമാണ് 

  • രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു 

ഉദാ :

  • ഇരുമ്പ് കമ്പികൾ തുരുമ്പെടുക്കുന്നത് 

  • വസ്ത്രങ്ങൾ വെയിലേറ്റ് മങ്ങുന്നത് 

  • മാങ്ങ പഴുക്കുന്നത് 

  • പാല് പുളിച്ച് തൈര് ആകുന്നത് 

  • വിറക് കത്തുന്നത് 

  • മാവ് പുളിച്ച് പൊങ്ങുന്നത് 

ഭൌതികമാറ്റം

  • അവസ്ഥ ,ആകൃതി ,വലുപ്പം എന്നീ ഭൌതിക ഗുണങ്ങളിൽ വരുന്ന മാറ്റം 

  • ഭൌതികമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നില്ല 

  • ഭൌതികമാറ്റം  ഒരു താൽകാലിക മാറ്റമാണ് 

ഉദാ :  

  • ജലം നീരാവിയാകുന്നു

  • മെഴുക് ചൂടാക്കുന്നു 

  • കുപ്പി പൊട്ടുന്നു 

  • പേപ്പർ ചുരുട്ടുന്നു 

  • ജലം ഐസാകുന്നു 

  • പഞ്ചസാര ജലത്തിൽ ലയിക്കുന്നു 


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.
ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ
തണുപ്പുകാലത്ത് തടാകത്തിൽ ആദ്യം ഘനീഭവിച്ച ഐസായി മാറുന്നത് ?
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
4 ഗ്രാം സോഡിയം ഹൈഡ്രോക്ക്സൈഡ് ജലത്തിൽ ലയിപ്പിച്ച് 500 മില്ലിലിറ്റർ ലായനി നിർമ്മിച്ചാൽ അതിൻ്റെ മൊളാരിറ്റി എത്രയാണ്