Challenger App

No.1 PSC Learning App

1M+ Downloads

വാക്യം 1 - 7 വയസ്സിൽ താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്ന ഒരു തെറ്റും ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.

വാക്യം 2 ചില കേസുകളിൽ 7 നു മുകളിൽ എന്നാൽ 12നു താഴെ പ്രായമുള്ള കുട്ടി ചെയ്ത തെറ്റ് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരം ശിക്ഷിക്കപ്പെടുന്നതല്ല.

Aമേൽപ്പറഞ്ഞ വാക്യങ്ങൾ 1 & 2 ശരിയാണ്

Bമേൽപ്പറഞ്ഞ വാക്യങ്ങളിൽ 1 മാത്രം ശരിയാണ്

Cമേൽപ്പറഞ്ഞ വാക്യങ്ങളിൽ 2 മാത്രം ശരിയാണ്

Dമേൽപ്പറഞ്ഞ വാക്യങ്ങളിൽ 1&2 തെറ്റാണ്

Answer:

A. മേൽപ്പറഞ്ഞ വാക്യങ്ങൾ 1 & 2 ശരിയാണ്

Read Explanation:

IPC സെക്ഷൻ 82


  • ഏഴു വയസ്സിനു താഴെയുള്ള കുട്ടികൾ എന്ത് കുറ്റം ചെയ്താലും അതിനു ഒരു കുറ്റമായി കണക്കാക്കാനോ ശിക്ഷ കൊടുക്കാനോ സാധിക്കില്ല.


IPC സെക്ഷൻ 83


  • 7 വയസിന് മുകളിലും 12 വയസ്സിന് താഴെയും പ്രായമുള്ള ഒരു കുട്ടി താൻ ചെയ്ത പ്രവർത്തിയുടെ (കുറ്റത്തിൻ്റെ ) പരണിതഫലം എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത കുട്ടിയാണെങ്കിൽ ആ കുട്ടി ചെയ്യുന്ന പ്രവർത്തിയെ കുറ്റം ആയിട്ട് കണക്കാക്കാൻ സാധിക്കില്ല. സെക്ഷൻ 83 ന്റെ ബെനിഫിറ്റ് ആ കുട്ടിക്ക് ലഭിക്കുന്നു.

Related Questions:

എന്താണ് സ്ത്രീധന മരണം ?
ബൈക്ക് യാത്രികർ ഒരു സ്ത്രീയെ അക്രമിച്ച് അവരുടെ കൈവശമുള്ള സ്വർണ്ണം ബലമായി പിടിച്ചെ ടുത്താൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അവർ ചെയ്യുന്ന കുറ്റകൃത്യം ഏതാണ്?
ടൈപ്പ്റൈറ്റർ വിദഗ്ദ്ധന്റെ അഭിപ്രായം ഇന്ത്യൻ തെളിവ് ആക്ട്, 1872 പ്രകാരം സ്വീകാര്യമാണ്. ഈ നിഗമനത്തിലെത്താൻ കോടതി അംഗീകരിച്ച യുക്തി എന്ത് ?
IPC-യുടെ 97 ആം വകുപ്പ് സ്വത്തിന്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം , ഇനി പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിക്കുന്നു :
Z-ന് കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A വിശ്വസിക്കുന്നില്ല. Z അതുവഴി കടന്നുപോകുന്നത് തടയപ്പെടുന്നു. A നിയമലംഘനം നടത്തിയിട്ടുണ്ട്