Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?

Aപ്രധാനമന്ത്രി

Bധനകാര്യമന്ത്രി

Cമുഖ്യമന്ത്രി

Dരാഷ്ട്രപതി

Answer:

C. മുഖ്യമന്ത്രി

Read Explanation:

  • 1950-ല്‍ ദേശീയ തലത്തില്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നെങ്കിലും സംസ്ഥാന തലത്തില്‍ സമഗ്രമായ ആസൂത്രണം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി 1967-ല്‍ ആണ് കേരളത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപം കൊണ്ടത്.
  • മുഖ്യമന്ത്രി അധ്യക്ഷനായ ബോര്‍ഡില്‍ ഒരു ഉപാധ്യക്ഷനും പ്രധാന മേഖലകള്‍ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാര്‍ട്ട്‌ടൈം അംഗങ്ങളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോര്‍ഡിലെ സ്ഥിരം ക്ഷണിതാക്കളാണ്.
  • പ്ലാനിംഗ് ബോര്‍ഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്ലാന്‍ കോര്‍ഡിനേഷന്‍ , കൃഷി, വ്യവസായം, സോഷ്യല്‍ സര്‍വീസസ് വിഭാഗം, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം , പേഴ്സ്‌പെക്റ്റീവ് പ്ലാനിംഗ് വിഭാഗം, ഇവാലുവേഷന്‍ ഡിവിഷന്‍ എന്നിവയാണ് ബോര്‍ഡിന്റെ ഏഴു പ്രധാന ഡിവിഷനുകള്‍ . കൂടാതെ വിവരസാങ്കേതികവിദ്യാ ശാഖയും പ്ലാന്‍ പബ്ലിസിറ്റി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
  • ബോര്‍ഡിന്റെ സംസ്ഥാന കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി ഗവേഷണ മേഖലക്കുകൂടെ സഹായകമാണ്. ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി എല്ലാ വര്‍ഷവും കേരള ഇക്കണോമിക് റിവ്യൂ പ്രസിദ്ധീകരിക്കുന്നു. ബജറ്റവതരണത്തിനു മുമ്പ് നിയമസഭയില്‍ സമര്‍പ്പിക്കപ്പെടുന്ന ഈ രേഖ കേരളത്തിന്റെ സാമ്പത്തികസ്ഥിതിയുടെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്നു.
  • സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ തയാറാക്കുക വഴി  സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിരന്തരമായ പഠനങ്ങളിലൂടെ വിലയിരുത്തുന്നതും വികസനം സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുന്നതും പ്ലാനിംഗ് ബോര്‍ഡിന്റെ ചുമതലയില്‍ പെടുന്നു.

Related Questions:

സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗക്കാരെക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന സ്ഥാപനം?
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ?
കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിൻ്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ ?
ഇപ്പോഴത്തെ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആര് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കേരളാ മോഡൽ വികസന പദ്ധതി നടപ്പിലാക്കപ്പെട്ട പഞ്ചവത്സര പദ്ധതി കാലയളവ്-പത്താം പഞ്ചവത്സര പദ്ധതി (2002-2007).
  2. 2020-21 കേരളത്തിലെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം (Percapita GSDP) -1,86,910 രൂപ