Challenger App

No.1 PSC Learning App

1M+ Downloads
"സ്വർണ്ണവർണ്ണമരയന്നം' - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത് ?

Aസ്വർണ്ണത്തിന്റെ വർണ്ണമുള്ള അരയന്നം

Bസ്വർണ്ണമാകുന്ന വർണ്ണമുള്ള അരയന്നം

Cസ്വർണ്ണവും വർണ്ണവുമുള്ള അരയന്നം

Dസ്വർണ്ണത്തേക്കാൾ വർണ്ണമുള്ള അരയന്നം

Answer:

A. സ്വർണ്ണത്തിന്റെ വർണ്ണമുള്ള അരയന്നം

Read Explanation:

  • സ്വർണ്ണത്തിന്റെ വർണ്ണമുള്ള അരയന്നം" ന്റെ "എന്ന വിഭക്തിപ്രത്യയം ആണ് ചേർത്തിരിക്കുന്നത് .ഇത് സംബന്ധിക തല്പുരുഷസമാസമാണ്

  • വിഭക്തിയുടെ അടിസ്ഥാനത്തിൽ തല്പുരുഷസമാസത്തെ 7 ആയി തിരിക്കുന്നു

  • നിർദേശിക തല്പുരുഷ സമാസം ,പ്രതിഗ്രാഹിക തല്പുരുഷ സമാസം ,സംയോജിക തല്പുരുഷ സമാസം ,ഉദ്ദേശിക തല്പുരുഷ സമാസം ,പ്രായോജിക തല്പുരുഷ സമാസം ,സംബന്ധിക തല്പുരുഷ സമാസം, ആധാരിക തല്പുരുഷ സമാസം എന്നിങ്ങനെ

  • "ന്റെ " ,"ഉടെ " എന്നതാണ് സംബന്ധിക തല്പുരുഷ സമാസത്തിന് ഉദാഹരണം

  • ഉദാഹരണങ്ങൾ

    രാമരാജ്യം - രാമന്റെ രാജ്യം

    കഞ്ഞിനനവ് -കഞ്ഞിയുടെനനവ്

    സംഭാഷണപരമ്പര -സംഭാഷണത്തിന്റെ പരമ്പര

    മർത്യജന്മം - മർത്യന്റെ ജന്മം

    ധർമ്മയുദ്ധം -ധർമ്മത്തിന്റെ യുദ്ധം


Related Questions:

ഉപമാ തൽപുരുഷൻ മാസത്തിന് ഉദാഹരണ് ?
ഒരു നാമം ആവർത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സർവ്വനാമം. ഞാൻ, ഞങ്ങൾ എന്നീ പദങ്ങൾ ഏത് സർവ്വനാമത്തിൽ പെടുന്നു
'മുതിർന്നവരെ ബഹുമാനിക്കണം ' എന്ന വാചകത്തിലെ പ്രകാരമേത് ?
ശരിയായ വാക്യം ഏത് ?
'ത്രിമധുരം' എന്ന പദത്തിലെ സമാസമേത് ?