App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം ഗാഢ ഹൈഡ്രോക്ളോറിക് ആസിഡ്, നേർപ്പിച്ച ഹൈഡ്രോ ക്ളോറിക് ആസിഡ് എന്നിവ എടുക്കുക.രണ്ട ടെസ്റ്റ് ട്യൂബുകളിലും തുല്യ മാസുള്ള മഗ്നീഷ്യം റിബ്ബൺ ഇടുക.ടെസ്റ് ട്യൂബ് 1; ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നു ,തൽഫലമായി കുമിളകൾ വളരെ പെട്ടെന്നുണ്ടാകുന്നതായും ,ടെസ്റ്റ് ട്യൂബ് 2;ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നില്ല ,തൽഫലമായി സാവധാനത്തിൽ കുമിളകൾ ഉണ്ടാകുന്നതായും കാണാം .കാരണമെന്താണ് ?

Aഅഭികാരകങ്ങളുടെ സ്വഭാവം

Bഅഭികാരകങ്ങളുടെ ഗാഢത

Cതാപനില

Dഉൽപ്രേരകങ്ങൾ

Answer:

B. അഭികാരകങ്ങളുടെ ഗാഢത

Read Explanation:

അഭികാരകങ്ങളുടെ ഗാഢത അഭികാരകങ്ങളുടെ ഗാഢത രാസപ്രവർത്തന വേഗതയെ സ്വാധീനിക്കുന്നത്തിനു ഒരു ഉദാഹരണ പരീക്ഷണം ; *രണ്ട് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം ഗാഢ ഹൈഡ്രോക്ളോറിക് ആസിഡ്, നേർപ്പിച്ച ഹൈഡ്രോ ക്ളോറിക് ആസിഡ് എന്നിവ എടുക്കുക.രണ്ട ടെസ്റ്റ് ട്യൂബുകളിലും തുല്യ മാസുള്ള മഗ്നീഷ്യം റിബ്ബൺ ഇടുക . നിരീക്ഷണം ; ടെസ്റ് ട്യൂബ് 1; ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നു ,തൽഫലമായി കുമിളകൾ വളരെ പെട്ടെന്നുണ്ടാകുന്നു. ടെസ്റ്റ് ട്യൂബ് 2;ഫലവത്തായ കൂട്ടിമുട്ടൽ ഉണ്ടാകുന്നില്ല ,തൽഫലമായി സാവധാനത്തിൽ കുമിളകൾ ഉണ്ടാകുന്നു അഭികാരകങ്ങളുടെ ഗതാഗത വർദ്ധിക്കും തോറും യൂണിറ്റി വ്യാപ്തത്തിലെ കണികകളുടെ എണ്ണം കൂടുകയും തൽഫലമായി ഫലവത്തായ കുട്ടിമുട്ടലുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു .ഇക്കാരണത്താൽ രാസപ്രവർത്തന വേഗവും വർദ്ധിക്കുന്നു


Related Questions:

അപകടം സംഭവിക്കുമ്പോൾ എയർ ബാഗുകൾ പൊടുന്നനെ വിടരുകയും ആഘാതത്തിൽ നിന്ന് ഡ്രൈവറെയും യാത്രക്കാരെയും ഒരു പരിധി അവരെ സംരക്ഷിക്കുകയും ചെയ്യുംഇപ്രകാരം എയർ ബാഗ് വിടരുന്നത് ______________ എന്ന രാസ പദാർത്ഥം വിഘടന രാസ പ്രവർത്തനത്തിന് വിധേയമാകുമ്പോഴാണ്
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ ________ പ്രക്രിയയിലൂടെ പരിഹരിക്കാനാകും
"ദോശയും ഇഡലിയും ഉണ്ടാക്കാനായി അരച്ചുവക്കുന്ന മാവ് സാധാരണ താപനിലയിൽ വളരെ വേഗത്തിൽ പുളിച്ചുപൊങ്ങി വരുന്നത് കാണാം .എന്നാൽ റഫ്രിജറേറ്ററിലാണെങ്കിൽ മാവു സൂക്ഷിക്കുന്നതെങ്കിൽ പൊങ്ങി വരുന്നത് സാവധാനത്തിലാണ് " ഈ പ്രവർത്തനത്തിൽ രാസ പ്രവർത്തനത്തെ സ്വാധീനിച്ച ഘടകമെന്ത് ?
പാൽ തൈരാകുന്നത്___________________മാറ്റത്തിനു ഉദാഹരണമാണ്