Challenger App

No.1 PSC Learning App

1M+ Downloads

എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് അധികാരമുണ്ട്

  1. കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റ കൃത്യങ്ങൾ അന്വേഷിക്കുക.
  2. സർക്കാർ അഴിമതി അന്വേഷിക്കുക.
  3. നികുതി വെട്ടിപ്പ് കേസുകൾ അന്വേഷിക്കുക. 

    Aമൂന്ന് മാത്രം

    Bഒന്ന്

    Cഎല്ലാം

    Dഒന്നും മൂന്നും

    Answer:

    B. ഒന്ന്

    Read Explanation:

    • സാമ്പത്തിക നിയമ നിർവ്വഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവക്കായി രൂപീകരിക്കപ്പെട്ട കേന്ദ്ര അന്വോഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
    • ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്.
    • ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്വന്തം കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നതാണ് ഇവിടുത്തെ അന്വോഷണ ഉദ്യോഗസ്ഥർ.
    • ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയന്ത്രിക്കുന്നത്.

    ചുമതലകൾ

    • ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999
    • കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 (പി.എം.എൽ.എ)

    എന്നീ നിയമങ്ങളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി അന്വേഷിക്കുന്നു. ഇത്തരം കേസുകളിലെ വിചാരണ നടപടികൾക്ക് ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക കോടതികളുമുണ്ടാകും.

    വിദേശ വിനിമയ ചട്ടം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ എന്നിവ കേന്ദ്ര നിയമമാണ്. ഇതിന്റെ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം നടത്താൻ ഇഡിക്ക് സാധിക്കും.


    Related Questions:

    പോക്സോ നിയമത്തിലെ സെക്ഷൻ 3 എന്താണ് കൈകാര്യം ചെയ്യുന്നത് ?
    മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?
    ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം അപക്വമായ തിരിച്ചറിവ് ഏതു പ്രായത്തിനിടയിലാണ്?
    സിവിൽ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?

    അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി അല്ലാതെ മറ്റാർക്കും തന്നെ ട്രൈബ്യൂണലിൻമേൽ അധികാരമില്ലായെന്ന് വ്യക്തമാകുന്നു.
    2. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായ ശേഷം അവിടെ കൈകാര്യം ചെയ്യേണ്ട കേസുകൾ നിലവിൽ മറ്റു കോടതികളിൽ ഉള്ളവ അതാത് ട്രൈബ്യൂണലുകൾക്കു കൈമാറേണ്ടതും തുടർനടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്വീകരിക്കേണ്ടതുമാണ്.