Challenger App

No.1 PSC Learning App

1M+ Downloads
ഉത്സവം തുടങ്ങി; ഇനി ബഹളത്തിൻ്റെ പൊടി പൂരം ആയിരിക്കും. ഇത് ഏത് വാക്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?

Aമഹാവാക്യം

Bചൂർണ്ണിക വാക്യം

Cസങ്കീർണ്ണ വാക്യം

Dനിയോജക വാക്യം

Answer:

C. സങ്കീർണ്ണ വാക്യം

Read Explanation:

  • വാക്യം - പരസ്പരം ബന്ധമുള്ളതും പൂർണ്ണമായ ആശയം ലഭിക്കുന്നതുമായ പദസമൂഹത്തിന് പറയുന്ന പേര് 

  • നിർദ്ദേശകവാക്യം , നിയോജകവാക്യം ,ചോദ്യവാക്യം ,വ്യാക്ഷേപകവാക്യം എന്നിവയാണ് വാക്യങ്ങളുടെ അർതഥം അനുസരിച്ചുള്ള നാല് തരം വാക്യങ്ങൾ 

  • അംഗിവാക്യം ,അംഗവാക്യം എന്നിവയാണ് വാക്യങ്ങളുടെ രൂപം അനുസരിച്ചുള്ള രണ്ട് തരം വാക്യങ്ങൾ 

  • സങ്കീർണ്ണം ,മഹാവാക്യം ,ചൂർണിക എന്നിവയാണ് ആശയസ്വഭാവമനുസരിച്ചുള്ള മൂന്ന് തരം വാക്യങ്ങൾ 

  • ഒരു പൂർണ്ണ ക്രിയയും അപൂർണ്ണ ക്രിയയും ഉള്ള വാക്യമാണ് സങ്കീർണ്ണ വാക്യം 

  • ഉദാ : ഉത്സവം തുടങ്ങി; ഇനി ബഹളത്തിൻ്റെ പൊടി പൂരം ആയിരിക്കും 


Related Questions:

താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
  2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
  3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
  4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.

    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

    1. സ്ക്കൂളിൽ മരിച്ച മാനേജരെ അനുശോചിച്ചു അദ്ധ്യാപകരും വിദ്യാർത്ഥികളും സമ്മേളിച്ചു പ്രമേയം പാസ്സാക്കി.
    2. സമർത്ഥരായ കുട്ടികൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടുന്നു.
    3. അദ്ധ്യാപകൻ പഠിക്കാത്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു.
      മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :
      ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
      ശരിയായ വാക്യം ഏത് ?