App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:

Aഎ.വി. കുട്ടിമാളു അമ്മ

Bഅന്നാ ചാണ്ടി

Cആനി മസ്ക്രീൻ

Dഅക്കാമ്മ ചെറിയാൻ

Answer:

D. അക്കാമ്മ ചെറിയാൻ

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

  • തിരുവിതാംകൂറിൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നയിച്ച സംഘടന. 
  • ന്യൂനപക്ഷാവകാശ സംരക്ഷണത്തോടുകൂടിയുള്ള ഉത്തരവാദ ഭരണം എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം.
  • 1938 ഫെബ്രുവരി 23ന്  തിരുവനന്തപുരത്ത് രൂപീകൃതമായി. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കാൻ നേതൃത്വം നൽകിയത് - പട്ടം താണുപിള്ള.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ - സി.വി.കുഞ്ഞുരാമൻ.
  • രൂപീകരണ കമ്മിറ്റിയിലെ ഏക വനിതാ മെമ്പർ - ആനി മസ്ക്രീൻ

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള.
  • ആദ്യ സെക്രട്ടറിമാർ - പി.എസ് നടരാജ പിള്ള, കെ.ടി. തോമസ്. 
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് ആയ ആദ്യ വനിത - അക്കമ്മ ചെറിയാൻ
  • ആദ്യ സമ്മേളനം നടന്നത് - 1938 ഫെബ്രുവരി 25.
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വാർഷിക സമ്മേളനവേദി - വട്ടിയൂർക്കാവ് (1938 ഡിസംബർ 22 - 23) 

Related Questions:

സംയുക്തരാഷ്ട്രീയസമിതി ഏതുവർഷമാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പുതിയ സംഘടനയായി മാറിയത്?
1918 ൽ തലശ്ശേരിയിൽ വെച്ച് നടന്ന മൂന്നാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?
താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?
The state of Kerala came into existence on :
സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?