Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യത്തെ വനിതാ മാസിക :

Aസംഗമിത്ര

Bക്രൈസ്തവ മഹിളാമണി

Cകേരളീയ സുഗുണ ബോധിനി

Dമേരി റാണി

Answer:

C. കേരളീയ സുഗുണ ബോധിനി

Read Explanation:

കേരളീയ സുഗുണ ബോധിനി

  • മലയാളത്തിലെ ആദ്യത്തെ വനിതാ മാസികയായി കണക്കാക്കപ്പെടുന്ന പ്രസിദ്ധീകരണമാണ് കേരളീയ സുഗുണ ബോധിനി

  • 1886 ൽ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ചു.

  • കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, എം.സി. നാരായണപിള്ള, കെ. ചിദംബരം വാധിയാർ എന്നിവർ ഇതിൽ എഴുതിയിരുന്നു.

  • പാചകം, വനിതകളുടെ ജീവചരിത്രങ്ങൾ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരുന്നു കേരളീയ സുഗുണ ബോധിനി

  • രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒന്നും അതു പ്രസിദ്ധീകരിച്ചിട്ടില്ല.

  • സ്ത്രീകളുടെ വിദ്യാഭ്യാസം, സഞ്ചാരം, വസ്ത്രധാരണം തുടങ്ങിയവയ്ക്കുള്ള അവകാശങ്ങൾ മാസികയിൽ ചർച്ചയായി.

  • 1886 ൽ തുടങ്ങിയ മാസിക ആറുമാസംകൊണ്ട് മാസിക നിന്നുപോയി.

  • വീണ്ടും 1892ൽ മാസിക പുനഃപ്രസിദ്ധീകരിച്ചു. തുടർന്ന് ആറുവർഷത്തോളം മാസിക മുടങ്ങാതെ നടത്തി.


Related Questions:

നോവലും എഴുത്തുകാരനും താഴെപ്പറയുന്ന ജോഡികൾ പരിഗണിക്കുക.

  1. സമുദ്രശില-   സുബാഷ് ച ന്ദ്രൻ 
  2. മീശ - എസ്. ഹരീഷ്
  3. സ്കാവഞ്ചർ – G.R. ഇന്ദുഗോപൻ
  4. സൂസന്നയുടെ ഗ്രന്ഥപുര - കെ. ആർ. മീര

മുകളിൽ നൽകിയിരിക്കുന്ന ജോഡികളിൽ ഏതൊക്കെയാണ് ശരിയായി പൊരുത്തപ്പെടുന്നത് ?

 

താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത് ?
ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത് ?
പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന നോവല്‍ രചിച്ചതാര് ?
ഗ്രന്ഥശാലാ സംഘത്തിന്റെ ഔദ്യോഗിക മാസിക ഏതാണ്?