മറാത്താ , കേസരി എന്നീ പത്രങ്ങൾ ആരംഭിച്ച നേതാവ് :
Aഗോപലകൃഷ്ണ ഗോഖലെ
Bലാല ലജ്പത് റായ്
Cബിപിൻ ചന്ദ്ര പാൽ
Dബാലഗംഗാധര തിലക്
Answer:
D. ബാലഗംഗാധര തിലക്
Read Explanation:
ബാലഗംഗാധര തിലക് :
- ലോകമാന്യ എന്നറിയപ്പെടുന്ന നേതാവ് .
- മറാത്ത കേസരി എന്നു വിളിക്കപ്പെട്ട നേതാവ്
- 'അരാജകത്വത്തിന്റെ പിതാവ് ' എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ.
- ആര്യന്മാർ ഉടലെടുത്തത് ആർട്ടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടുവെച്ചത് ഇദ്ദേഹം ആയിരുന്നു.
- കോൺഗ്രസ്സിലെ തീവ്രദേശീയവാദി വിഭാഗത്തിന് നേതൃത്വം നൽകി.
- ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് "സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" എന്ന മുദ്രാവാക്യം മുഴക്കി
- ബാലഗംഗാധര തിലകൻ മറാത്തി ഭാഷയിൽ ആരംഭിച്ച പ്രസിദ്ധീകരണം - കേസരി
- ബാലഗംഗാധര തിലകൻ ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച പ്രസിദ്ധീകരണം - മറാത്ത
- ഗണപതി ഉത്സവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമര നായകൻ
- 'ഗീതാരഹസ്യ'ത്തിൻറെ കർത്താവ്.