App Logo

No.1 PSC Learning App

1M+ Downloads
ലോകായുക്തയെയും ഉപ ലോകായുക്തയെയും നിയമിക്കുന്നത് ................. ൻ്റെ ശുപാർശകൾ പ്രകാരമാണ്.

Aമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

Bഗവർണറും മുഖ്യമന്ത്രിയും

Cമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും

Dമുഖ്യമന്ത്രി, നിയമ സഭാ സ്പീക്കർ , പ്രതിപക്ഷ നേതാവ്

Answer:

D. മുഖ്യമന്ത്രി, നിയമ സഭാ സ്പീക്കർ , പ്രതിപക്ഷ നേതാവ്

Read Explanation:

കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോക് ആയുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ്‌ ലോക് ആയുക്ത. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം. ഇന്ത്യയിൽ ലോകയുക്ത എന്ന ആശയം കടമെടുത്തത് സ്കാൻഡിനവിയൻ രാജ്യങ്ങളിലെ "ഒമ്പുഡ്സ്മാൻ സിസ്റ്റം " ൽ നിന്നുമാണ്.


Related Questions:

കേരള സംസ്ഥാന സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവകൾ കണ്ടെത്തുക :

  1. കേരളത്തിലെ ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്ക് ഉള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം
  2. സേവനാവകാശ നിയമത്തിന് അംഗീകാരം നൽകിയ ഗവർണർ എം. ഒ. എച്ച് ഫാറൂഖ് ആണ്
  3. സേവനാവകാശ നിയമം നിലവിൽ വരുമ്പോൾ വി. എസ് അച്യുതാനന്ദനായിരുന്നു കേരള മുഖ്യമന്ത്രി
    കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ 48 മണിക്കുറിൽ കൂടുതൽ ക്രിമിനൽ കുറ്റത്തിനോ മറ്റേതെങ്കിലും കുറ്റത്തിനോ തടവിലാക്കപ്പെട്ടാൽ തടവിലാക്കപ്പെട്ട ദിവസം മുതൽ ആ ഉദ്യോഗസ്ഥൻ നിയമനാധികാരിയുടെ ഉത്തരവിൻമേൽ സസ്പെൻഡ് ചെയ്തതായി കണക്കാക്കപ്പെടുന്നത് ?
    കേരളത്തിൽ, താഴെപ്പറയുന്നവരിൽ ആരാണ് സബോർഡിനേറ്റ് നിയമനിർമ്മാണ സമിതിയെ നാമനിർദ്ദേശം ചെയ്യുന്നത്
    പഞ്ചായത്ത് , നഗരകാര്യം , മുൻസിപ്പൽ കോമൺ സർവ്വീസ് , ചീഫ് ടൗൺ പ്ലാനർ , ചീഫ് എൻജിനിയർ എന്നി വകുപ്പുകൾ ചേർന്ന് രൂപീകരിച്ച വകുപ്പ് ഏതാണ് ?
    റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?