Challenger App

No.1 PSC Learning App

1M+ Downloads
മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല :

Aഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല

Bഉപോഷ്‌ണ ഉച്ചമർദ്ദ മേഖല

Cധ്രുവീയ ഉച്ചമർദ്ദമേഖല

Dഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Answer:

A. ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല 

  • ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല 

  • പണ്ട് പായ്ക്കപ്പലുകളിൽ സഞ്ചരിച്ചിരുന്ന യാത്രികർ ഭയപ്പെട്ടിരുന്ന മേഖല 

  • വൻതോതിൽ വായു മുകളിലേക്കു ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ്.

  • കാറ്റുകൾ ഇല്ലാത്ത ഈ മേഖല അറിയപ്പെടുന്നത് നിർവാതമേഖല (Doldrums)


Related Questions:

ദൈനംദിന കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന അന്തരീക്ഷ മണ്ഡലം ഏത് ?
തിരശ്ചീനതലത്തിലുള്ള വായുവിന്റെ ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ :

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് സൂര്യോദയത്തിന് തൊട്ടുമുമ്പ്.
  2. അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവാണ് താപനില
  3. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ബാരോമീറ്റർ
    "ഉൽക്കാവർഷ പ്രദേശം" എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ് ?
    ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലാണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?