Challenger App

No.1 PSC Learning App

1M+ Downloads
ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്തിയ ഒന്നിലധികം പ്രതിരോധകങ്ങളുടെ ഫലം ഉളവാക്കാൻ കഴിയുന്ന ഒരു പ്രതിരോധകത്തിന്റെ പ്രതിരോധമാണ് ----.

Aഇലക്ട്രിക് പൊട്ടെൻഷ്യൽ

Bപ്രതിരോധം

Cസഫലപ്രതിരോധം

Dവിദ്യുത്ചാലക ബലം

Answer:

C. സഫലപ്രതിരോധം

Read Explanation:

സഫലപ്രതിരോധം:

  • ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്തിയ ഒന്നിലധികം പ്രതിരോധകങ്ങളുടെ ഫലം ഉളവാക്കാൻ കഴിയുന്ന ഒരു പ്രതിരോധകത്തിന്റെ പ്രതിരോധമാണ് സഫലപ്രതിരോധം.

ശ്രേണീരീതിയിൽ സഫലപ്രതിരോധം:

  • ശ്രേണീരീതിയിൽ പ്രതിരോധകങ്ങളെ ഘടിപ്പിക്കുമ്പോൾ സെർക്കീട്ടിലെ സഫലപ്രതിരോധം കൂടുന്നു.

  • ശ്രേണീരീതിയിൽ പ്രതിരോധകങ്ങൾ ഘടിപ്പിക്കുമ്പോൾ, പ്രതിരോധങ്ങളുടെ ആകെ തുകയായിരിക്കും സഫലപ്രതിരോധം.

  • R Ω പ്രതിരോധമുള്ള, n പ്രതിരോധകങ്ങളെ ശ്രേണീരീതിയിൽ ഘടിപ്പിച്ചാൽ, സഫലപ്രതിരോധം nR ആയിരിക്കും.


Related Questions:

താപനില സ്ഥിരമായിരുന്നാൽ, ഒരു ചാലകത്തിലൂടെയുള്ള കറന്റ്, അതിന്റെ രണ്ട് അഗ്രങ്ങൾക്കിടയിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും, എന്ന് പ്രസ്താവിക്കുന്ന നിയമം ?
ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒരു കുളോം വൈദ്യുത ചാർജ് എത്തിക്കുവാൻ ചെയ്യുന്ന പ്രവൃത്തി, ഒരു ജൂൾ ആണെങ്കിൽ, ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസം --- ആയിരിക്കും
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.
പ്രതിരോധത്തിന്റെ യൂണിറ്റ് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?
ഒരു ചാലകത്തിന്റെ നീളം കൂടുമ്പോൾ പ്രതിരോധം ---.