'കഞ്ജനേർമിഴി' ബഹുവ്രീഹിയുടെ ഏത് വകഭേദത്തിൽപെടുന്നു ?
Aഉപമാ ഗർഭം
Bഉപമാ ലുപ്തം
Cഉപമാന ലുപ്തം
Dമൂന്നിലും പെടില്ല
Answer:
A. ഉപമാ ഗർഭം
Read Explanation:
- സമാസം - വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ട് പദങ്ങളെ ചേർത്തെഴുതുന്നതിനെ സമാസം എന്ന് പറയുന്നു
- അവ്യയീഭാവൻ ,തത്പുരുഷൻ ,ബഹുവ്രീഹി ദ്വന്ദൻ എന്നിങ്ങനെ നാല് വിധം സമാസങ്ങൾ ഉണ്ട്
- ബഹുവ്രീഹി സമാസം - അന്യപദത്തിന്റെ അർത്ഥത്തിന് പ്രാധാന്യമുള്ളതാണ് ബഹുവ്രീഹി സമാസം
- ഉദാ : നളിനമിഴി - നളിനദളം പോലെ മിഴിയുള്ളവൾ
ബഹുവ്രീഹി സമാസം മൂന്ന് വിധം
- ഉപമാ ഗർഭ ബഹുവ്രീഹി - വിഗ്രഹിക്കുമ്പോൾ മധ്യമപദം ഉപമാവാചകമായി വരുന്നു
- ഉദാ : കൊണ്ടൽ നേർ വേണി - കൊണ്ടലിനു നേരായ വേണിയുള്ളവൾ (സുന്ദരി ) , കഞ്ജനേർമിഴി
- ഇവിടെ സമസ്ത പദത്തിൽ 'നേർ ' എന്ന ഉപമാവാചകം ലോപിച്ചിട്ടില്ല
- ഉപമാലുപ്ത ബഹുവ്രീഹി - ഉപമാവാചകമായ ശബ്ദം ലോപിച്ചുപോകുന്നത്
- ഉദാ : താമരയിതൾ പോലുള്ള കണ്ണുള്ളവൾ - താമരാക്ഷി
- ഇവിടെ സമസ്തപദത്തിൽ 'പോൽ ' ലോപിച്ചു
- ഉപമാനലുപ്ത ബഹുവ്രീഹി - ഏതു വസ്തുവിനോടാണോ സാദൃശ്യപ്പെടുത്തുന്നത് അത് ഉപമാനം . ഈ ഉപമാനപദം ലോപിക്കുന്ന സമാസം
- ഉദാ : അന്നത്തിന്റെ നടപോലെ നടയുള്ളവൾ - അന്നനടയാൾ
- ഇവിടെ ഉപമാനമായ അന്നനടയിലെ 'നട' ലോപിച്ചു
