App Logo

No.1 PSC Learning App

1M+ Downloads
ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ്?

Aസംവേദകങ്ങൾ

Bസ്റ്റീരിയോസ്കോപ്പ്

Cസ്പെക്ട്രൽ സിഗ്നേച്ചർ

Dഗ്ലോബൽ പൊസിഷനിങ് സിസ്റ്റം

Answer:

B. സ്റ്റീരിയോസ്കോപ്പ്

Read Explanation:

സ്റ്റീരിയോ സ്കോപ്പ്

  • ഓവർലാപ്പോടുകൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങളെ സ്റ്റീരിയോപെയർ (Stereopair) എന്നു വിളിക്കുന്നു.
  • ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാനദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റീരിയോ സ്കോപ്പ് (stereoscope)
  • ഒരു സ്റ്റീരിയോപെയറിനെ സ്റ്റീരിയോസ്കോപ്പിലൂടെ വീക്ഷിക്കുമ്പോൾ ഉൾപ്പെട്ട പ്രദേശ ത്തിന്റെ ത്രിമാന ദൃശ്യം ലഭ്യമാകുന്നു.
  • ഇങ്ങനെ ലഭ്യമാകുന്ന ത്രിമാന ദൃശ്യത്തെ സ്റ്റീരിയോസ്കോപിക് വിഷൻ എന്ന് വിളിക്കുന്നു

Related Questions:

ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലുള്ള ഏറ്റവും ചെറിയ വസ്തുവിൻറെ വലിപ്പമാണ് _______ ?
ഏറ്റവും കുറഞ്ഞ യാത്രാദൂരം കണ്ടെത്തുന്നതിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിശകലന രീതി ഏത് ?
സ്റ്റീരിയോപെയറിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കുന്ന ഉപകരണം ഏതാണ് ?
ഇന്ത്യയുടെ ഏത് തരം ഉപഗ്രഹങ്ങളാണ്‌ ഭൂസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണം ?

'വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യന് ഏറെ പ്രയോജനകരമാണ് '.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യനെ ഏതെല്ലാം മേഖലകളിൽ സഹായിക്കുന്നു എന്ന് കണ്ടെത്തുക

  1. ഭൂവിനിയോഗം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

  2. വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ ബാധിച്ച പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോഗപ്പെടുന്നു.

  3. ഭൂഗര്‍ഭജല സാധ്യത കണ്ടെത്തലിന് ഉപയോഗിക്കുന്നു.

  4. കാലാവസ്ഥ നിര്‍ണ്ണയത്തിന് ഉപയോഗപ്പെടുത്തുന്നു.