Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് സ്റ്റീരിയോസ്കോപ്പ് ?

Aശൃംഗല വിശകലനം

Bവിദൂര സംവേദനം

Cഖനനം

Dസമുദ്ര പര്യവേഷണം

Answer:

B. വിദൂര സംവേദനം

Read Explanation:

  • സ്റ്റീരിയോസ്കോപ്പ് ത്രിമാന ചിത്രങ്ങളുമായി (3D images) ബന്ധപ്പെട്ടതാണ്

  • ഒരു വസ്തുവിനെയോ സംഭവത്തെയോകുറിച്ചുള്ള വിവരങ്ങൾ, ആ വസ്തു/സംഭവവുമായി പ്രത്യക്ഷബന്ധമില്ലാതെ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് വിദൂരസംവേദനം എന്ന് അറിയപ്പെടുന്നത്.

  • ഓവർലാപ്പോട് കൂടിയ  ചിത്രങ്ങളെ ത്രിമാന രൂപത്തിൽ കാണാൻ സഹായിക്കുന്ന ഉപകരണമാണ് സ്റ്റീരിയോസ്കോപ്പ്.

  • ഒരു പ്രദേശത്തെ ഒന്നാകെ കാണാനും ഉയർച്ചതാഴ്ചകൾ തിരിച്ചറിയാനും ഈ ഉപകരണം സഹായിക്കുന്നു.


Related Questions:

'വേട്ടക്കാരൻ' എന്നറിയപ്പെടുന്ന നക്ഷത്ര ഗണം ഏത് ?
ഓവർലാപോടു കൂടിയ ചിത്രങ്ങളെ ത്രിമാന ദൃശ്യമായി കാണാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തുക :

  1. സഞ്ചാരപഥം ഭൂമിയിൽ നിന്ന് എകദേശം 36000 km ഉയരത്തിലാണ്
  2. ഭൂഗർഭജലം, പ്രകൃതി വിഭവങ്ങൾ, ഭൂവിനിയോഗം എന്നീ വിവര ശേഖരണത്തിന് ഉപയോഗിക്കുന്നു
  3. സഞ്ചാരപഥം ഭൂമിയിൽ നിന്ന് 900 km ഉയരത്തിലാണ്
  4. വാർത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു

    താഴെ തന്നിരിക്കുന്നവയിൽ സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകൾ ഏതെല്ലാമാണ്?

    i.ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തെ സഹായിക്കുന്നു.

    ii. പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്നു.

    iii. വിദൂര സംവേദനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.

    iv. വാര്‍ത്താ വിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

    ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ്?