Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ സൗരസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകൾ ഏതെല്ലാമാണ്?

i.ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തെ സഹായിക്കുന്നു.

ii. പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ്യമാക്കുന്നു.

iii. വിദൂര സംവേദനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.

iv. വാര്‍ത്താ വിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാനും പ്രയോജനപ്പെടുന്നു.

Ai,ii മാത്രം.

Bii, iii മാത്രം.

Ciii മാത്രം.

Di, ii, iii, iv ഇവയെല്ലാം.

Answer:

B. ii, iii മാത്രം.

Read Explanation:

സൗരസ്ഥിര ഉപഗ്രഹങ്ങൾ

  • ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവയ്ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളാണിവ
  • സഞ്ചാരപഥം ഭൗമോപരിതലത്തിൽനിന്ന് ഏക ദേശം 900 കിലോമീറ്റർ ഉയരത്തിലാണ്.
  • ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാൾ കുറഞ്ഞ നിരീക്ഷണപരിധി.
  • കൃത്യമായ ഇടവേളകളിൽ പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു.
  • പ്രകൃതിവിഭവങ്ങൾ, ഭൂവിനിയോഗം, ഭൂഗർഭ ജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയോഗിക്കുന്നു.
  • വിദൂരസംവേദനത്തിന് മുഖ്യമായും ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു.
  • IRS, Landsat തുടങ്ങിയ ഉപഗ്രഹങ്ങൾ സൗരസ്ഥിര ഉപഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ്.

Related Questions:

ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം, ഉയരം, സമയം എന്നിവ മനസിലാക്കാന്‍ സഹായിക്കുന്ന സംവിധാനത്തിൻ്റെ പേരെന്ത്?
ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെൻറെർ സ്ഥിതി ചെയ്യുന്നതെവിടെ ?
ഒരു ബിന്ദുവിനു ചുറ്റുമുള്ള പ്രദേശത്തെ വിശകലനം ചെയ്യുന്ന രീതി ?
വിദൂര സംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണമേത് ?
ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എത്ര ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ?