Challenger App

No.1 PSC Learning App

1M+ Downloads
ഇവിടെ "സഹ്യപുത്രി മലയാളം' എന്ന പ്രയോഗം സൂചിപ്പിക്കുന്നത് എന്ത് ?

കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു വിറ്റുവോ നീ എൻ്റെ ജീവിതഭാഷയെ ? ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയിൽവച്ചു നമിച്ചു തിരിഞ്ഞൊരാൾ ആദിത്യനേത്രം തുറന്നുചോദിക്കുന്നു ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ ? ചിഞ്ചിലംനിന്നു ചിലങ്കകളൂരീട്ടു നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാൾ ചുട്ടുവോ നീ എൻ്റെ കേരളഭാഷയെ ? വീണപൂവിൻ്റെ ശിരസ്സു ചോദിക്കുന്നു പ്രേമസംഗീത തപസ്സു ചോദിക്കുന്നു ചിത്രയോഗത്തിൻ നഭസ്സ് ചോദിക്കുന്നു മണിനാദമാർന്ന മനസ്സു ചോദിക്കുന്നു പന്തങ്ങൾ പേറും കരങ്ങൾ ചോദിക്കുന്നു കാവിലെപ്പാട്ടിൻ കരുത്തു ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദചിന്തകൾ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു. എവിടെ എവിടെ സഹ്യപുത്രി മലയാളം എവിടെ എവിടെ സ്നേഹപൂർണ്ണ മലയാളം ?

Aഭാഷയ്ക്ക് ഭൂമിയോടും സംസ്‌കാരത്തോടുമുള്ള ആത്മബന്ധം

Bഭാഷയുടെ കൃത്രിമത്വവും ഗഹനതയും

Cഭാഷയാണ് എല്ലാറ്റിന്റെയും മാതാവ്

Dഭാഷയുടെ ലാളിത്യം

Answer:

A. ഭാഷയ്ക്ക് ഭൂമിയോടും സംസ്‌കാരത്തോടുമുള്ള ആത്മബന്ധം

Read Explanation:

• സഹ്യപുത്രി മലയാളം' എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ഭാഷയ്ക്ക് ഭൂമിയോടും സംസ്‌കാരത്തോടുമുള്ള ആത്മബന്ധമാണ്


Related Questions:

നരചൂഴും എന്ന പ്രയോഗത്തിന്റെ സൂചനയെന്ത് ?
നൽച്ചെന്തലപ്പാവുള്ളത്തല പൊക്കി നി ന്നുച്ചത്തിൽകിനാർ കുക്കുടങ്ങൾ വരികളിലെ അലങ്കാരം ?
മാമരച്ചായയിൽ ജീവിതം ഹോമിച്ച പൂക്കൾ നൽകുന്ന സന്ദേശമെന്ത് ?
സുവർണ്ണകാലം കഴിഞ്ഞുപോയി എന്നു പറയുന്നത് എന്തു കൊണ്ട് ?
കവി, ആമോദത്തിൽ മുഴുകിയതെപ്പോൾ ?