Challenger App

No.1 PSC Learning App

1M+ Downloads
വലതു കൈ പെരുവിരൽ നിയമം അറിയപ്പെടുന്ന മറ്റൊരു പേര് ?

Aവലം പിരി സ്ക്രൂ നിയമം

Bവലം കൈ സ്ക്രൂ നിയമം

Cസ്ക്രൂ നിയമം

Dഇതൊന്നുമല്ല

Answer:

A. വലം പിരി സ്ക്രൂ നിയമം

Read Explanation:

  • വലതുകൈ പെരുവിരൽ നിയമം ആവിഷ്ക്കരിച്ചത് - ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ
  • വലതുകൈ പെരുവിരൽ നിയമപ്രകാരം തള്ളവിരലിന്റെ ദിശ വൈദ്യുതപ്രവാഹദിശയെ സൂചിപ്പിക്കുന്നു 
  • വലതുകൈ പെരുവിരൽ നിയമം - തള്ളവിരൽ വൈദ്യുതപ്രവാഹദിശയിൽ വരത്തക്കരീതിയിൽ ചാലകത്തെ വലതുകൈ കൊണ്ട് പിടിക്കുന്നതായി സങ്കൽപ്പിച്ചാൽ ചാലകത്തെ ചുറ്റിപ്പിടിച്ച മറ്റ് വിരലുകൾ കാന്തിക മണ്ഡലത്തിന്റെ ദിശയിലായിരിക്കും 
  • വലംപിരി സ്ക്രൂനിയമം എന്നും ഈ നിയമം അറിയപ്പെടുന്നു 
  • വലംപിരി സ്ക്രൂനിയമം - ഒരു വലംപിരി സ്ക്രൂ തിരിച്ച് മുറുക്കുമ്പോൾ സ്ക്രൂ നീങ്ങുന്ന ദിശ വൈദ്യുതപ്രവാഹ ദിശയായി പരിഗണിച്ചാൽ സ്ക്രൂ തിരിയുന്ന ദിശ കാന്തികമണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും 



Related Questions:

വിസരണത്തിന് കാരണം?
കാന്തികമണ്ഡലത്തിന്റ തീവ്രതയുടെ CGS യൂണിറ്റ് ഏതാണ്?
ആമ്പിയറിന്റെ നീന്തൽ നിയമപ്രകാരം, ഒരു നീന്തൽക്കാരൻ കറന്റിന്റെ ദിശയിൽ മുഖം തിരിച്ച് നീന്തുമ്പോൾ, ഇടത് കൈയിലേക്കുള്ള വ്യതിയാനം എന്തിന്റെ ദിശയാണ്?
വലതുകൈ പെരുവിരൽ നിയമം ആവിഷ്കരിച്ചത് ആരാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത പവറിൻറെ യൂണിറ്റ് ഏത് ?