' ക്രൗളിങ് ഓർഡർ ' താഴെപറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aജാലിയൻവാലാബാഗ് കൂട്ടക്കൊല
Bകമ്മ്യൂണൽ അവാർഡ്
Cആഗസ്റ്റ് ഓഫർ
Dക്രിപിസ് മിഷൻ
Answer:
A. ജാലിയൻവാലാബാഗ് കൂട്ടക്കൊല
Read Explanation:
ജാലിയൻവാലാബാഗ് കൂട്ടക്കൊല
- 1919 മാർച്ചിൽ ബ്രിട്ടീഷ് ഗവൺമെൻറ് റൗലറ്റ് ആക്ട് എന്ന കരിനിയമം പാസ്സാക്കി.
- വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി.
- റൗളറ്റ് നിയമത്തിനെതിരേ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്യുകയും,രാജ്യമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു.
- പഞ്ചാബിലെ അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ജനങ്ങൾ ഒത്തുകൂടി
- ഈ ജനക്കൂട്ടത്തിനുനേരെ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷ് സൈന്യം വെടിവെപ്പ് നടത്തുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.
ക്രൗളിങ് ഓർഡർ
- 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെത്തുടർന്ന് ജനറൽ റെജിനാൾഡ് ഡയർ ചുമത്തിയ ക്രൂരമായ ശിക്ഷയാണ് "ക്രൗളിങ് ഓർഡർ".
- ഒരു ഇംഗ്ലീഷ് മിഷണറിയായിരുന്ന മിസ് മാർസെല്ല ഷെർവുഡിന് നേരെയുള്ള ആക്രമണത്തിനുള്ള പ്രതികരണമായിരുന്നു ഇത്.
- ഇതിന്റെ ഭാഗമായി ഒരു ഇടുങ്ങിയ പാതയിലൂടെ ഇന്ത്യക്കാരെ വയറിൽ ഇഴഞ്ഞു പോകാൻ സൈനികർ പ്രേരിപ്പിച്ചു.