Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാനെ കാല്പനികനാക്കിത്തീർത്ത വസ്തുത എന്താണ് ?

രചനാശില്പത്തിനും സാങ്കേതിക ഭദ്രതയ്ക്കും പ്രാധാന്യം കൊടുക്കുന്ന പ്രവണതയാണ് നിയോക്ലാസ്സിസിസം. ക്ലാസിക്കൽ വീക്ഷണത്തിന്റെയും ശൈലിയുടെയും രൂപപരമായ പൊലിമയുടെയും വീണ്ടെടുപ്പും പുനരുജ്ജീവനവുമാണ് നിയോക്ലാസ്സിസിസത്തിൻ്റെ പ്രത്യേകത . സംസ്കൃത ഭാഷയുമായുള്ള ബന്ധവും സമ്പർക്കവുമാണ് നിയോക്ലാസിക് ശീലങ്ങളിലേക്ക് മലയാള കവിതയെ എത്തിച്ചത്. പൂർവ്വികമായതിനെ ആദരിക്കുകയും അനുകരിക്കുകയും ചെയ്യുക, പ്രബോധന പരതയോടും വ്യവസ്ഥാപിത ശൈലിയോടും ആഭിമുഖ്യം പുലർത്തുക തുടങ്ങിയവയാണ് നിയോക്ലാസിക് പ്രവണതകളിൽ പ്രധാനം. എഴുത്തിലെ പാണ്ഡിത്യ പ്രകടനം, കാവ്യത്തിൽ അടങ്ങിയിട്ടുള്ള ധാർമ്മികോദ്ബോധനം അതു പകരുന്ന ആനന്ദം എന്നിവയാണ് മറ്റ് പ്രത്യേകതകൾ . തേച്ചു മിനുക്കി പരിഷ്കരിച്ചെടുത്ത ഒരു ഭാഷയാണ് നിയോക്ലാസിക്ക് കാവ്യങ്ങളിൽ ഉപയോഗിച്ചത്. കൃത്രിമവും പരമ്പരാഗതവും വ്യവസ്ഥാപിതവുമായ കാവ്യശൈലിയും കാവ്യരൂപങ്ങളിലുമായിരുന്നു അവർ ശ്രദ്ധിച്ചത്. കവിത്രയത്തിനു ലഭിച്ച കാവ്യശിക്ഷണം നിയോക്ലാസ്സിസത്തിന്റേതാണ് . ഉള്ളൂർ, വള്ളത്തോൾ , കുമാരനാശാൻ എന്നിവർ സംസ്കൃതത്തിൽ ഗാഢമായ അവഗാഹം നേടിയിരുന്നു. ആശാന്റെ സംസ്കൃത ഭാഷാപാണ്ഡിത്യമാണ് അദ്ദേഹത്തെ നിയോക്ലാസിക് ഭാവുകത്വത്തോടടുപ്പിച്ചത്. ആശാന്റെ വ്യക്തിത്വത്തിലെ അന്തഃസംഘർഷവും ദുരന്തബോധവും അദ്ദേഹത്തെ പിൽക്കാലത്ത് കാല്പനികനാക്കിത്തീർക്കുകയായിരുന്നു. മറ്റ് രണ്ടു കവികളുടെ കൃതികളിൽ കാല്പനികതയുടെ ദുർബലമായ സാന്നിധ്യമേയുള്ളു. ഏ. ആറിന്റെ ഗുളികച്ചെപ്പേന്തിയ ശിഷ്യൻ എന്നാണ് ആശാൻ വിശേഷിപ്പിക്കപ്പെട്ടത്.

Aവ്യക്തിത്വത്തിലെ അന്തഃസംഘർഷവും ദുരന്തബോധവും

Bസംസ്കൃത ഭാഷാപാണ്ഡിത്യം

Cനിയോക്ലാസ്സിസിത്തിൽ ലഭിച്ച ശിക്ഷണം

Dവള്ളത്തോളുമായുള്ള ഗാഢസൗഹൃദം

Answer:

A. വ്യക്തിത്വത്തിലെ അന്തഃസംഘർഷവും ദുരന്തബോധവും

Read Explanation:

  • ആശാന്റെ വ്യക്തിത്വത്തിലെ അന്തഃസംഘർഷവും ദുരന്തബോധവും അദ്ദേഹത്തെ പിൽക്കാലത്ത് കാല്പനികനാക്കിത്തീർക്കുകയായിരുന്നു.


Related Questions:

കാല്പനികതയുടെ ദുർബലമായ സാന്നിധ്യമുള്ള കൃതികളെന്ന് വിശേഷിപ്പിക്കുന്നത് ആരുടെയൊക്കെ രചനകളെയാണ് ?
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമേത് ?
സ്ത്രീ രചനകളെ വിശകലനം ചെയ്യുന്നതിനുള്ള ,സ്ത്രീപക്ഷ രീതി എന്ന് വിളിക്കാവുന്ന നിരൂപണ രീതിക്ക് പറഞ്ഞു വരുന്ന പേര് :
2024-ലെ വയലാർ പുരസ്കാരം നേടിയ എഴുത്തുകാരനും കൃതിയും ഏതാണ് ?
"കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം " എന്ന കവിതയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.