Challenger App

No.1 PSC Learning App

1M+ Downloads
'ആളു കൂടിയാൽ പാമ്പ് ചാകില്ല' എന്ന പ്രയോഗത്തിൻ്റെ ആശയം ഏതാണ്?

Aആളുകൾ കൂടിയാൽ പാമ്പിനെ കൊല്ലാൻ കഴിയില്ല

Bആളുകൾ കൂടിയാൽ അഭിപ്രായ വ്യത്യാസം വരാനും ലക്ഷ്യത്തിലെത്താൻ കഴിയാതെയും വരും

Cആളുകൂടുന്നിടത്ത് പാമ്പ് വരാനോ കൊല്ലാനോ കഴിയില്ല

Dആളു കൂടിയാൽ പാമ്പിനും ആളുകൾക്കും അപകടമാണ്

Answer:

B. ആളുകൾ കൂടിയാൽ അഭിപ്രായ വ്യത്യാസം വരാനും ലക്ഷ്യത്തിലെത്താൻ കഴിയാതെയും വരും

Read Explanation:

ശൈലികൾ

  • ആളു കൂടിയാൽ പാമ്പ് ചാകില്ല - ആളുകൾ കൂടിയാൽ അഭിപ്രായ വ്യത്യാസം വരാനും ലക്ഷ്യത്തിലെത്താൻ കഴിയാതെയും വരും
  • ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക - തുടക്കത്തിൽ തന്നെ തെറ്റി പോവുക
  • ഉണ്ണുന്ന ചോറിൽ കല്ലിടുക - തനിക്കു താൻ തന്നെ ദോഷം വരുത്തുക 
  • ഇത്തിൾക്കണ്ണിപിടിക്കുക - നല്ല ആൾക്ക് ചീത്ത കൂട്ടുകെട്ടുണ്ടാവുക 
  • ഉറിയിൽ കയറ്റുക - പറ്റിച്ചു അബദ്ധത്തിൽ ചാടിക്കുക

Related Questions:

അടിയിൽ വരച്ചിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥം തിരഞ്ഞെടുക്കുക:

അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും

“അഹമഹമികയാ പാവകജ്വാലക -

ളംബരത്തോളമുയർന്നു ചെന്നൂമുദാ” - ‘അഹമഹമികയാ’ എന്ന സവിശേഷ പ്രയോഗത്തിന്റെ ആശയം 

'അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം താഴെ തന്നിരിക്കുന്ന ഉത്തരങ്ങളിൽ നിന്നും കണ്ടെത്തുക .
Come in handy എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള അർത്ഥമെന്ത്?
കണ്ണടച്ചിരുട്ടാക്കുക എന്ന ശൈലി താഴെ തന്നിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?