App Logo

No.1 PSC Learning App

1M+ Downloads
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശോർജ്ജം പുറത്തുവിടാൻ കാരണമായ രാസപ്രവർത്തനത്തിന്റെ പേരെന്ത്?

Aബയോഡീഗ്രഡേഷൻ

Bബയോലൂമിനിസെൻസ്

Cബയോസിന്തസിസ്

Dബയോഡൈവേഴ്സിറ്റി

Answer:

B. ബയോലൂമിനിസെൻസ്

Read Explanation:

  • മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലമായാണ് പ്രകാശോർജം പുറത്തു വിടുന്നത്.

  • മിന്നാമിനുങ്ങിന്റെ ശരീരത്തിലെ ലൂസിഫെറെയ്‌സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജനുമായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് പ്രകാശോർജം ഉൽസർജിക്കപ്പെടുന്നത്.

  • ഈ പ്രതിഭാസം അറിയപ്പെടുന്നത് ബയോലൂമിനിസെൻസ് (Bioluminiscence) എന്നാണ്.

  • ഈ പ്രവർത്തന ഫലമായി ഉൽസർജിക്കപ്പെടുന്ന ഊർജത്തിന്റെ 95% വും പ്രകാശോർജമാണ്.

  • അതുകൊണ്ടാണ് മിന്നാമിനുങ്ങ് മിന്നുമ്പോൾ ചൂടനുഭവപ്പെടാത്തത്.


Related Questions:

മഗ്നീഷ്യം ഹൈഡ്രോക്ലോറിക്ക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ്?
രാസമാറ്റത്തിന് ഉദാഹരണം :
അയോണുകളുടെ ചാർജുകളുടെ അടിസ്ഥാനത്തിൽ എന്തു കണ്ടുപിടിക്കാൻ കഴിയും?
താഴെ പറയുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളെ എന്തു പറയുന്നു?