സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ അറിയപ്പെടുന്ന പേര് എന്താണ് ?
Aഖാദർ
Bഭംഗർ
Cകാംഗർ
Dഡോബ്
Answer:
A. ഖാദർ
Read Explanation:
അലുവിയൽ മണ്ണ് (എക്കൽ മണ്ണ്)
- ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണിനം. 
- രാജ്യത്തിന്റെ ഭൂവിസ്ത്യതിയുടെ 40 ശതമാനത്തോളം എക്കല്‍ മണ്ണാണ് 
- ഉത്തരേന്ത്യൻ സമതലങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. 
- നദികളും അരുവികളും വഹിച്ചുകൊണ്ടുവന്ന് നിക്ഷേപിക്കപ്പെടുന്ന മണ്ണ്. 
- നെല്ല് ,കരിമ്പ്, ഗോതമ്പ്, ധാന്യവിളകൾ തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ ഫലപുഷ്ടിയുള്ള മണ്ണ്. 
- പൊട്ടാഷ് ഏറ്റവും കൂടുതലുള്ളതും,ഫോസ്ഫറസ് ഏറ്റവും കുറവുള്ളതുമായ മണ്ണിനം 
ഖാദർ
- സമതലങ്ങളിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണിനെ ഖാദർ മണ്ണ് (Khadar) എന്ന് വിളിക്കുന്നു. - ഇവ വെള്ളപ്പൊക്കസമയത്ത് ഓരോ വർഷവും നദികൾ നിക്ഷേപിക്കുന്ന പുതിയ മണ്ണാണ്. 
- നദീതീരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. 
- ഇത് വളരെ ഫലഭൂയിഷ്ഠവും കൃഷിക്ക് അനുയോജ്യവുമാണ്. 



