Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത് ?

Aഎ. ഷാജഹാൻ

Bലോകനാഥ് ബെഹ്റ

Cഇ. കെ. മാഞ്ചി

Dസഞ്ജയ് കൗൾ

Answer:

A. എ. ഷാജഹാൻ

Read Explanation:

  • കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടത് എ. ഷാജഹാൻ (A. Shajahan IAS) ആണ്.

  • 2021 മാർച്ച് 31-നാണ് അദ്ദേഹം ഈ പദവിയിൽ ചുമതലയേറ്റത്. മുൻപ് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  • കേരളത്തിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ :

ക്രമനമ്പർ

പേര്

കാലയളവ്

1

എം.എസ്.കെ. രാമസ്വാമി

1993 - 1996

2

എം.എസ്. ജോസഫ്

1996 - 2001

3

എൻ. മോഹൻദാസ്

2001 - 2006

4

പി. കമൽകുട്ടി

2006 - 2011

5

കെ. ശശിധരൻ നായർ

2011 - 2016

6

വി. ഭാസ്കരൻ

2016 - 2021

7

എ. ഷാജഹാൻ

2021 - തുടരുന്നു

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുക എന്നതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രധാന ചുമതല.

  • പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് - ഗവർണർ

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി (ഇംപീച്ച്മെന്റ് വഴി)(ഹൈക്കോടതി ജഡ്ജിയെ നീക്കുന്ന അതേ നടപടിക്രമം)

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രാജി സമർപ്പിക്കുന്നത് - ഗവർണർക്ക് 

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി - 5 വർഷം അല്ലെങ്കിൽ 65 വയസ്സ് 

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ - അനുച്ഛേദം 243 (K), അനുച്ഛേദം 243 (ZA)

  • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് - 1993 ഡിസംബർ 3 

  • കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ - എം.എസ്.കെ രാമസ്വാമി (1993-1996)

  • നിലവിൽ കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ - സഞ്ജയ് കൗൾ


Related Questions:

കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. 1993 ഡിസംബർ 3-ാം തിയ്യതി നിലവിൽ വന്നു
  2. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 കെ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ സ്ഥാപിതമായത്.
  3. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല.
  4. പഞ്ചായത്ത്, നിയമസഭാ മണ്ഡലം, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ അതിർത്തി നിർണ്ണയം സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്.
    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. താഴെ പറയുന്ന ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് ഇത് സ്ഥാപിതമായത്?
    കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നിരിക്കുന്നവരിൽ ആരാണ് ?

    സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചുമതല/ചുമതലകൾ തെരഞ്ഞെടുത്ത് എഴുതുക.

    1. ലോകസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

    2. രാജ്യസഭ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് *

    3. നിയമസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് *

    4. പഞ്ചായത്ത്രാജ് സ്ഥാപനങ്ങളിലേക്ക് ഉള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

    Who is the first Chairperson of National Women Commission of India ?