App Logo

No.1 PSC Learning App

1M+ Downloads
മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയാൻ കേരള സംസ്ഥാന പോലീസ് രൂപം നൽകിയ പദ്ധതിയുടെ പേര് എന്താണ്?

Aവിമുക്തി

Bയോദ്ധാവ്

Cകവചം

Dപോരാളി

Answer:

B. യോദ്ധാവ്

Read Explanation:

  • മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിന് യോദ്ധാവ് പദ്ധതി കേരള സംസ്ഥാന പോലീസ് രൂപം നൽകി

  • വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

  • മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.


Related Questions:

അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?
ഗാർഹിക ജോലികളിൽ ആൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം ആരംഭിച്ച പദ്ധതി ഏത് ?
പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണികൾക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതി ?
കേരളത്തില്‍ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി ?
വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി ഏത്?