App Logo

No.1 PSC Learning App

1M+ Downloads
അക്വസ് ദ്രവത്തിന്റെ പ്രാഥമിക പ്രവർത്തനം എന്താണ്?

Aകണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു.

Bനേത്രഗോളത്തിന് ആകൃതി നൽകുന്നു

Cകണ്ണിൽ പ്രവേശിക്കുന്ന പ്രകാശത്തിൻ്റെ അളവ് നിയന്ത്രിക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു.

Read Explanation:

അക്വസ് ദ്രവം (Aqueous humor)

  • കോർണിയക്കും ലെൻസിനും ഇടയിലെ അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ജലം പോലുള്ള ദ്രവം.
  • ഇത് രക്തത്തിൽനിന്ന് രൂപംകൊണ്ട് രക്തത്തിലേയ്ക്കുതന്നെ പുനരാഗിരണം ചെയ്യപ്പെടുന്നു.
  • കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു.

വിട്രിയസ് ദ്രവം (Vitreous humor)

  • ലെൻസിനും റെറ്റിനയ്ക്കും ഇടയിലുള്ള വിട്രിയസ് അറയിൽ നിറഞ്ഞിരിക്കുന്ന ജെല്ലി പോലുള്ള ദ്രവം.
  • കണ്ണിൻ്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു

Related Questions:

പാപ്പിലകളിൽ കാണപ്പെടുന്ന രുചി അറിയിക്കുന്ന ഭാഗങ്ങളാണ് :

രുചി എന്ന അനുഭവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു. അവയെ ശരിയായ രീതിയില്‍ ക്രമീകരിക്കുക.

1.ആവേഗങ്ങള്‍ രൂപപ്പെടുന്നു.

2.സ്വാദ് ഗ്രാഹികള്‍ ഉദ്ദീപിപ്പിക്കപ്പെടുന്നു.

3.ആവേഗങ്ങള്‍ മസ്തിഷ്കത്തിലെത്തുന്നു.

4.രുചി എന്ന അനുഭവം രൂപപ്പെടുന്നു.

5.പദാര്‍ത്ഥകണികകള്‍ ഉമിനീരില്‍ ലയിക്കുന്നു.

തിമിരത്തിനു കാരണം :
വർണ്ണകാഴ്ചകൾ കാണാൻ സഹായിക്കുന്ന കോശങ്ങൾ ?
ശബ്ദതരംഗങ്ങളെ ചെവിയുടെ ഉള്ളിലേക്ക് നയിക്കുന്ന കർണഭാഗം ഏത് ?