Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വൺ ഹെൽത്ത്' പ്രോഗ്രാമിൻ്റെ പ്രധാന ലക്ഷ്യം ഏതാണ്?

Aകുട്ടികളുടെ വിദ്യാഭ്യാസം ഉയർത്തുക

Bഭക്ഷ്യവിതരണം ശക്തമാക്കൽ

Cകാർഷിക വിളകളുടെ ഉൽപാദന ശേഷികൂട്ടുക

Dമനുഷ്യൻ, മൃഗങ്ങൾ, പരിസ്ഥിതി എന്നിങ്ങനെ മൂന്ന് മേഖലകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് ഏകോപിപ്പിച്ചുള്ള സംയുക്തപ്രവർത്തനം

Answer:

D. മനുഷ്യൻ, മൃഗങ്ങൾ, പരിസ്ഥിതി എന്നിങ്ങനെ മൂന്ന് മേഖലകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് ഏകോപിപ്പിച്ചുള്ള സംയുക്തപ്രവർത്തനം

Read Explanation:

'വൺ ഹെൽത്ത്' (One Health)

  • മനുഷ്യരുടെയും മൃഗങ്ങളുടെയും (വളർത്തുമൃഗങ്ങളും വന്യജീവികളും) പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തത്ത്വത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര/ദേശീയ സംരംഭമാണിത്.

  • പ്രധാന ലക്ഷ്യങ്ങൾ:

    1. ജൂനോട്ടിക് രോഗനിയന്ത്രണം (Zoonotic Diseases): മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ (ഉദാഹരണത്തിന്: നിപാ, റാബിസ്, ആന്ത്രാക്സ്, കോവിഡ്-19, പക്ഷിപ്പനി) പ്രതിരോധിക്കുക.

    2. ആന്റിബയോട്ടിക് പ്രതിരോധം (Antimicrobial Resistance): അമിതമായ ഔഷധ ഉപയോഗം മൂലം രോഗാണുക്കൾക്ക് മരുന്നുകളെ പ്രതിരോധിക്കാൻ ശേഷി കൈവരുന്ന സാഹചര്യം കുറയ്ക്കുക.

    3. പരിസ്ഥിതി സംരക്ഷണം: ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലൂടെ രോഗ വ്യാപനം തടയുക.

കേരളത്തിൽ വൺ ഹെൽത്ത് പൈലറ്റ് പ്രോജക്റ്റുകൾ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.


Related Questions:

മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിലെ പദ്ധതി ?
മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?
സ്കൂൾ വിദ്യാർത്ഥികൾക്ക് അയേൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയുടെ പേര് എന്ത് ?
രോഗകാരിയായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വയ്ക്കുന്ന കർമ്മപദ്ധതിയായ KARSAP (Kerala Antimicrobial Resistance Strategic Action Plan) കേരളത്തിൽ തുടങ്ങിയത് എപ്പോൾ ?

. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?

i. ധ്വനി

ii. അമൃതം ആരോഗ്യം

iii. ശ്രുതി മധുരം

iv. കാതോരം