Challenger App

No.1 PSC Learning App

1M+ Downloads

ഒരു ആചാരമോ അവകാശമോ യഥാർത്ഥമാണോ എന്ന് തെളിയിക്കാൻ ഏത് തരത്തിലുള്ള തെളിവുകൾ ഉപയോഗിക്കാം?

  1. അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം
  2. ദേശീയ ചരിത്ര പുസ്തകങ്ങൾ.
  3. പോലീസ് റിപ്പോർട്ട്.
  4. അത് പിന്തുടരുന്നവരുടെ അഭിപ്രായം.

    Aഇവയൊന്നുമല്ല

    Biv മാത്രം

    Ci, iv എന്നിവ

    Di, iii എന്നിവ

    Answer:

    C. i, iv എന്നിവ

    Read Explanation:

    • വകുപ്-42:ആചാരങ്ങൾ അല്ലെങ്കിൽ അവകാശങ്ങളുടെ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം.

    • ഒരു പൊതുവായ ആചാരത്തിനോ അവകാശത്തിനോ നിയമപരമായ അസ്തിത്വം ഉണ്ടോ ഇല്ലയോ എന്ന് കോടതി നിർണയിക്കേണ്ടതുണ്ടെങ്കിൽ,

    •   ഒരു ആചാരമോ അവകാശമോ യഥാർത്ഥമാണോ എന്നത് തെളിയിക്കാൻ അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം ഉപയോഗിക്കാം.

    •   ആചാരമോ അവകാശമോ അതറിയാവുന്നവരുടെ അഭിപ്രായം അല്ലെങ്കിൽ  അത് പിന്തുടരുന്നവരുടെ അഭിപ്രായം  പ്രസക്തമായ തെളിവായി കണക്കാക്കാം

    •   ഇത് ഭൂമിയുടേയും സമ്പത്തിന്റേയും മതപരമായുള്ള ആചാരങ്ങളുടെയും അവകാശങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കാം.


    Related Questions:

    ഒരു പൊതു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനോ അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ തയ്യാറാക്കിയ ഭൂപടങ്ങളും,ചാർട്ടുകളും,പദ്ധതികളും കോടതിയിൽ തെളിവായി ഉപയോഗിക്കാം എന്ന് പ്രസ്താവിക്കുന്ന BSA-ലെ വകുപ് ഏതാണ്?

    BSA section-27 പ്രകാരം മുന്‍പ് നൽകിയ സാക്ഷ്യം വീണ്ടും ഉപയോഗിക്കാനുള്ള പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?

    1. സാക്ഷിയെ ഹാജരാക്കാനാകാത്തത്
    2. മുൻ കേസിലെ കക്ഷികൾ പുതിയ കേസിലും ഉണ്ടായിരിക്കണം
    3. മൊഴി രേഖപ്പെടുത്തിയത് നിയമപരമായ രീതിയിലാവണം .

      താഴെ പറയുന്നവയിൽ BSA സെക്ഷൻ 26(b) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. വ്യക്തി സാധാരണ ബിസിനസ് മുറിയിലോ, തൊഴിൽപരമായ കൃത്യം നിർവഹിക്കുന്നതിലോ വച്ചുപോരുന്ന ബുക്കിൽ അയാൾ എഴുതി ചേർക്കുന്ന ഏതെങ്കിലും കുറിപ്പ്
      2. പണമോ, കച്ചവടച്ചരക്കോ, ഈടുകളോ ഏതെങ്കിലും തരത്തിലുള്ള വസ്തുവോ കിട്ടിയതിന് അയാൾ എഴുതിയതോ ഒപ്പിട്ടോ കൊടുക്കുന്ന ഒരു രസീത്
      3. തീയതി വച്ച് എഴുതുകയോ ഒപ്പിടുകയോ ചെയ്യുന്ന കത്തിന്റെ രേഖ - ഇവയെല്ലാം പ്രസക്തമായ തെളിവുകളാണ്

        BSA-ലെ വകുപ്-32 പ്രകാരം നിയമ പുസ്തകങ്ങൾ, ഡിജിറ്റൽ രേഖകൾ എന്നിവയുടെ പ്രസക്തിയെക്കുറിച്ചുള്ള ശരിയായ സ്റ്റേറ്റ്‌മെന്റ് ഏത് ?

        1. ഒരു വിദേശ രാജ്യത്തിലെ കോടതി വിധികൾ വകുപ്-32 പ്രകാരം ഇന്ത്യൻ കോടതികൾ അംഗീകരിക്കില്ല.
        2. വകുപ്-32 പ്രകാരം, ഡിജിറ്റൽ രൂപത്തിലുള്ള നിയമ പുസ്തകങ്ങൾ, PDFs, E-books എന്നിവ തെളിവായി ഉപയോഗിക്കാം.
        3. ഒരു വ്യക്തിയുടെ സ്വകാര്യ രേഖകൾ വകുപ്-32 പ്രകാരം വിദേശനിയമം തെളിയിക്കാൻ ഉപയോഗിക്കാം.
        4. വകുപ്-32 പ്രകാരം, ഒരു വിദേശ രാജ്യത്തെ കോടതിയുടെ മുൻവിവിധികൾ ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കാം.
          BSA വകുപ് -45 പ്രകാരം ഒരു വിദഗ്ദ്ധൻ തന്റെ അഭിപ്രായം നല്കുമ്പോൾ അതിന്റെ അടിസ്ഥാനങ്ങൾ എന്താണ്?