Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ വർഷവും അവർ അനുഭവിച്ചിരുന്ന ഉത്കണ്ഠ എന്തായിരുന്നു ?

സമയം തെറ്റാതെ കുന്നിൻ ചെരുവിൽ കണ്ണാന്തളിപ്പൂക്കൾ വിടർന്നുകൊള്ളും. പക്ഷേ, വടക്കേ പാടത്തോ തോണിക്കടവിലോ, രണ്ടു കണ്ടമെങ്കിലും കൊയ്യാറാവുമോ ? എല്ലാ വർഷവും ഈ ഉത്‌കണ്ഠയുണ്ട്. പുന്നെല്ലരിയുടെ ചോറ് സ്വ‌പ്നം കണ്ടുകൊണ്ട് വയൽവരമ്പിൽ നിന്ന കതിരുവച്ച് ഞങ്ങൾ കുട്ടികളും മനസ്സിൽ കണക്കു കൂട്ടിയിരുന്നു. ചെമ്പൻ, ചീര, തവളക്കണ്ണൻ - ഓരോ വിത്തിൻ്റേയും മൂപ്പിനെപ്പറ്റി ഞങ്ങൾക്കും അറിയാമായിരുന്നു. അമ്മയും കുട്ടമ്മാവനും ശരിവച്ചാൽ കൂടി, കൊയ്ത്തിൽ കൃഷിപ്പണിക്കാരൻ അയ്യപ്പൻ സമ്മതിച്ചുവെന്നു വരില്ല. ഒരാഴ്‌ചകൂടി വിളയട്ടെ എന്ന് അയ്യപ്പൻ വിധിച്ചാൽ ആർക്കും എതിരു പറയാനാവില്ല. അടയ്ക്കയുടെ വിലയിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റിയും ഞങ്ങൾ കുട്ടികൾക്കറിയാമായിരുന്നു. ഓണത്തിന് തൊട്ടു മുമ്പുള്ള പാലത്തറച്ചന്തയിൽ നിന്നു സമൃദ്ധമായി 'കോളൂ' കൊണ്ടുവരണമെങ്കിൽ ചാലിശ്ശേരിയിൽ അടയ്ക്ക വിറ്റു വരുമ്പോൾ നൂറിൻ്റെ നോട്ടുണ്ടാവണം. 43 ലെ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ശേഷം ഇടയ്ക്കിടെ മഹാളി കമുകിൻ തോട്ടങ്ങളെ ആക്രമിച്ചിരുന്നു. ഓണക്കാലത്ത് പുന്നയൂർക്കുളത്തേയ്ക്കു ഞങ്ങളെ ക്ഷണിക്കാറുണ്ട്. പോവാറില്ല. ഓണം തറവാട്ടിലാവണം. അവിടെ വിരുന്നുപാർക്കാൻ ഒരിക്കൽ അനുവാദം കിട്ടിയത് വേനലവധിക്കായിരുന്നു.

Aരണ്ടു കണ്ടമെങ്കിലും കൊയ്യാറാവുമോ ?

Bകണ്ണാന്തളിപ്പൂക്കൾ വിടരാതിരിക്കുമോ?

Cഓണത്തിന് ക്ഷണിക്കാതിരിക്കുമോ ?

Dഅയ്യപ്പൻ കൃഷിപ്പണിക്ക് വരാതിരിക്കുമോ ?

Answer:

A. രണ്ടു കണ്ടമെങ്കിലും കൊയ്യാറാവുമോ ?

Read Explanation:

• രണ്ടു കണ്ടമെങ്കിലും കൊയ്യാറാവുമോ എന്നായിരുന്നു എല്ലാ വർഷവും അവർ അനുഭവിച്ചിരുന്ന ഉത്കണ്ഠ


Related Questions:

വിദ്യാഭ്യാസം നേടിയവർക്കും സമൂഹത്തിനും ഇടയിൽ അതിരുകൾ ഉണ്ടായതിന് കാരണം എന്താണ് ?
കവിതയെക്കുറിച്ചു കാവ്യമർമ്മജ്ഞന്മാരുടെ നിരീക്ഷണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
കവി തന്റെ ജീവിതത്തിലെ ഒരു ഭാഗത്തെ പ്രതിപാദ്യമായെടുക്കുന്നത് എപ്പോഴാണ് ?
സ്ത്രീ ചരിത്രം പുതിയ ഉൾക്കാഴ്ചകളു ണ്ടാക്കുന്നതിങ്ങനെയാണ്. - ഇതിനോട് യോജിക്കുന്ന പ്രസ്താവന ഏത് ?
ഗാന്ധിജി തെക്കേ ആഫ്രിക്ക വിട്ടു പോരുവാൻ മടിച്ചതെന്തുകൊണ്ട് ?