Challenger App

No.1 PSC Learning App

1M+ Downloads
1991 - ലെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഗവർമെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?

Aവിദേശ കറൻസികൾക്കെതിരെയുള്ള രൂപയുടെ മൂല്യവർദ്ധനവ്

Bതാരിഫ് നിരക്കിൽ വരുത്തിയ വർദ്ധനവ്

Cവിദേശ കറൻസികൾക്കെതിരെയുള്ള രൂപയുടെ മൂല്യച്യുതി

Dവിദേശ നാണ്യവിപണിയിലെ രൂപയുടെ മൂല്യനിർണ്ണയം സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കുക

Answer:

C. വിദേശ കറൻസികൾക്കെതിരെയുള്ള രൂപയുടെ മൂല്യച്യുതി

Read Explanation:

വിദേശ വിനിമയ പരിഷ്കാരങ്ങൾ ( Foreign Exchange Reforms )

  • വിദേശകാര്യ മേഖലയിലെ പ്രധാനപ്പെട്ട ആദ്യത്തെ പരിഷ്കാരം ഉണ്ടായത് വിദേശ വിനിമയ വിപണിയിലാണ്.
  • അടവ് ശിഷ്ട പ്രതിസന്ധിക്ക് ( Balance of payment crisis ) ഉടനടി പരിഹാരം കാണാനാണ് 1991-ൽ വിദേശ കറൻസിയുമായി താരതമ്യം ചെയ്ത് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറച്ചത്. ( Devaluation )
  • ഇതിന്റെ ഫലമായി വിദേശ നാണ്യം ഇന്ത്യയിലേക്ക് കൂടുതൽ പ്രവഹിച്ചു.
  • കൂടാതെ വിനിമയ നിരക്ക് റിസർവ് ബാങ്ക് നിയന്ത്രണത്തിൽ നിന്നും മാറി വിദേശ വിനിമയ വിപണി തീരുമാനിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്നു.
  • അതായത് ഇന്ത്യയിലെ രൂപയുടെ വിനിമയനിരക്ക് , വിദേശ നാണ്യത്തിന്റെ ചോദനത്തിന്റെയും പ്രധാനത്തിന്റെയും ( Demand & Supply ) ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി.

Related Questions:

ഗുഡ്സ് ആൻഡ് സെയിൽസ് നികുതി (ജിഎസ്ടി) എന്നാണ് നിലവിൽ വന്നത് ?
പുത്തൻ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങൾ:

1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയത്തിന്റെ സവിശേഷതകൾ എന്തെല്ലാം ?

  1. ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും
  2. ആഗോളവൽക്കരണം
  3. ദേശസാൽക്കരണം

    സാമ്പത്തികപരിഷ്കരണാന്തര കാലഘട്ടത്തിൽ പുറംകരാർ നൽകൽ ( Outsourcing ) രംഗത്ത് ഇന്ത്യ മുൻപന്തിയിൽ എത്താൻ സഹായിച്ച വസ്തുതകൾ ഏവ?

    1. വൈദഗ്ദ്യമേറിയ മനുഷ്യവിഭവങ്ങൾ
    2. കുറഞ്ഞ വേതനനിരക്ക്
    3. ദാരിദ്ര്യം
    4. തൊഴിലില്ലായ്മ