പൈപ്പിലെ ഛേദതല പരപ്പളവ് കുറവ് ആകുമ്പോൾ, പ്രവേഗം കൂടുതലും, ചേദതല പരപ്പളവ് കൂടുതലാകുമ്പോൾ പ്രവേഗം കുറവുമായിരിക്കും.
ചെറിയ വേഗതയിലുള്ള ഒഴുക്കിൽ മാത്രമേ ദ്രവം, സ്ഥിര പ്രവാഹം (Steady flow) കൈവരിക്കുകയുള്ളൂ.
ദ്രവം അതിന്റെ ക്രിട്ടിക്കൽ വേഗ (critical speed) പരിധിക്കു ശേഷം, അവയുടെ ഒഴുക്കിന് സ്ഥിരത നഷ്ടപ്പെടുന്നതിനെ പ്രക്ഷുബ്ധ പ്രവാഹം (Turbulent flow) എന്ന് അറിയപ്പെടുന്നു.
ദ്രാവകത്തിന്റെ നഷ്ടമാകുന്ന ഗതികോർജം താപോർജമായി മാറുന്നു.