Challenger App

No.1 PSC Learning App

1M+ Downloads
'ജനഗണമനയെ' ഇന്ത്യയുടെ ദേശിയഗാനമായി അംഗീകരിച്ചത് എന്നാണ്?

A1950 ജനുവരി 26

B1951 ജനുവരി 26

C1950 ജനുവരി 24

D1949 നവംബർ 24

Answer:

C. 1950 ജനുവരി 24

Read Explanation:

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് സരളാ ദേവി ചൗധ്റാണി. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനുവരി 24നാണ്. ഈ ദിവസമാണ് 'ജന ഗണ മന ' ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജന ഗണ മന.


Related Questions:

ഇന്ത്യയുടെ ദേശീയ കലണ്ടർ _____ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് ?
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വ്യക്ഷം ഏതെന്നു കണ്ടെത്തുക ?
ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
ഇന്ത്യയുടെ ദേശീയ ഗാനം പാടി തീർക്കുവാൻ എടുക്കേണ്ട സമയപരിധി ഇന്ത്യ ഗവൺമെന്റിന്റെ ചട്ട പ്രകാരം എത്ര സെക്കൻഡ് ആണ് ?
ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു ?