Challenger App

No.1 PSC Learning App

1M+ Downloads
ലിഗ്നൈറ്റ് കൽക്കരി കാണപ്പെടുന്നത്:

Aജാരിയ

Bനെയ്വേലി

Cബൊക്കാറോ

Dറാണിഗഞ്ച്

Answer:

B. നെയ്വേലി

Read Explanation:

കല്‍ക്കരി

  • ചരിത്രാതീതകാലത്ത്‌ മണ്‍മറഞ്ഞ വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണ്‌ കല്‍ക്കരി രൂപമെടുക്കുന്നത്‌.
  • കാര്‍ബോണിഫെറസ്‌ കാലഘട്ടത്തിലാണ്‌ (250 ദശലക്ഷത്തോളം വര്‍ഷം മുമ്പ്‌) കല്‍ക്കരി രൂപമെടുക്കാന്‍ കാരണമായ വൃക്ഷങ്ങൾ ഉണ്ടായിരുന്നതെന്ന്‌ കരുതപ്പെടുന്നു.
  • കൽക്കരിയാണ് 'കറുത്ത വജ്രം' എന്നറിയപ്പെടുന്നത്.

  • കല്‍ക്കരിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവിനനുസരിച്ച്‌ പീറ്റ്‌, ലിഗ്നൈറ്റ്, ബിറ്റുമെനസ്‌, ആന്ത്രാസൈറ്റ്‌ എന്നിങ്ങനെ നാലായിതിരിക്കാറുണ്ട്‌. 
  • കാര്‍ബണിന്റെ അംശം ഏറ്റവും ഉയര്‍ന്ന കല്‍ക്കരിയിനമാണ്‌ ആന്ത്രാസൈറ്റ്‌ (94-98 ശതമാനം)
  • ബിറ്റുമെനസ്‌ കല്‍ക്കരിയില്‍ കാർബണിന്റെ ശതമാനം 78 മുതല്‍ 86 വരെയാണ്‌. 
  • 28 മുതല്‍ 30 ശതമാനം വരെ കാര്‍ബണ്‍ അടങ്ങിയ കൽക്കരിയുടെ രൂപാന്തരമാണ്‌ ലിഗ്നൈറ്റ്.

  • 'ബ്രൗൺ കോൾ' (Brown Coal) എന്നറിയപ്പെടുന്നതും ലിഗ്നൈറ്റാണ്‌.
  • തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് ഖനനത്തിനു പ്രസിദ്ധമാണ്‌. 
  • കാര്‍ബണിന്റെ ശതമാനം ഏറ്റവും കുറഞ്ഞ കല്‍ക്കരിയുടെ വകഭേദമാണ്‌ പീറ്റ്‌; 27 ശതമാനം വരെ.
  • കൽക്കരിയുടെ രൂപപ്പെടലിലെ ആദ്യഘട്ടമായി കരുതപ്പെടുന്നതും പീറ്റിനെയാണ്‌. 
  • 'ഹാര്‍ഡ്‌ കോൾ' (hard coal) എന്നറിയപ്പെടുന്ന ആന്ത്രാസൈറ്റാണ്‌ ഏറ്റവും നിലവാരം കൂടിയത്‌.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ അലോഹ ധാതു ഏത്?
ഹസാരിബാഗ് പീഠഭൂമി ഏത് ധാതുവിന് പ്രശസ്തമാണ്?
ഡിഗ്ബോയ് എണ്ണപ്പാടം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

വാതോർജവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത് :

  1. പുനഃസ്ഥാപന ശേഷിയുള്ള ഊർജ്ജ സ്രോതസ്സാണ് വാതോർജം
  2. കാറ്റിലെ ഗതികോർജത്തെ ടർബൈനുകളുടെ സഹായത്തോടെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു
  3. വാണിജ്യവാതങ്ങളും പശ്ചിമവാതങ്ങളും മൺസൂൺ പോലുള്ള കാലികവാതങ്ങളും ഊർജ്ജ ഉറവിടങ്ങളായി ഉപയോഗപ്പെടുത്തുന്നു
  4. കടൽക്കാറ്റ്, കരക്കാറ്റ് എന്നിവ വൈദ്യുതോൽപ്പാദനത്തിന് ഉപയോഗപ്പെടുത്താൻ കഴിയില്ല
    താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും ദൃഡമായ ധാതു.