Challenger App

No.1 PSC Learning App

1M+ Downloads
ഭരണത്തെ സഹായിക്കാൻ ചാലിസക്ക് രൂപം നൽകിയ ഭരണാധികാരി ?

Aഫിറോസ് ഷാ തുഗ്ലക്ക്

Bഅലാവുദ്ധീൻ ഖിൽജി

Cസിക്കന്ദർ ലോധി

Dഇൽത്തുമിഷ്

Answer:

D. ഇൽത്തുമിഷ്

Read Explanation:

ഇൽത്തുമിഷ്

  • കുത്തബ്ദീൻ ഐബക്കിന്റെ മുൻകാല അടിമയും, പിന്നീട് മരുമകനായും തീർന്ന വ്യക്തി.
  • ആയതിനാൽ തന്നെ ഇദ്ദേഹത്തെ 'അടിമയുടെ അടിമ' എന്ന് വിശേഷിപ്പിക്കുന്നു.
  • 'ഷംസുദ്ധീൻ ' എന്നായിരുന്നു  യഥാർത്ഥ പേര്
  • ഇൽതുമിഷിന്റെ ബുദ്ധിപാടവത്തിൽ മതിപ്പു തോന്നിയ ഖുത്ബുദ്ദീൻ ഐബക് അദ്ദേഹത്തെ ബദായൂനിലെ ഗവർണ്ണറാക്കുകയും, തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
  • യജമാനന്റെ മകളെ വിവാഹം കഴിക്കുക വഴി 'അമീർ ഉൽ ഉംറ' എന്ന സ്ഥാനം ഇദ്ദേഹത്തിന് ലഭിച്ചു 

  • കുത്തബ്ദീൻ ഐബക്കിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ആരംഷാ അധികാരത്തിൽ എത്തിയെങ്കിലും, ദുർബലനായ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ഇൽത്തുമിഷ് അധികാരം നേടി.

  • സ്വയം ബംഗാളിലെ സ്വതന്ത്ര ഭരണാധികാരിയായി 
  • വടക്കേ ഇന്ത്യയിലെ വിവിധ അടിമ വംശങ്ങളെ ഇൽത്തുമിഷ്  ഏകോപിപ്പിച്ചു.

  • ബാഗ്ദാദിലെ ഖലീഫയിൽ നിന്ന് ഒരു അധികാരപത്രം ലഭിച്ചതോടുകൂടി ഇൽത്തുമിഷ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ മുഴുവൻ സുൽത്താനായി പ്രഖ്യാപിക്കപ്പെട്ടു.
  • 'സുൽത്താൻ ഇ അസം' എന്നാണ് ഈ ബഹുമതി അറിയപ്പെടുന്നത്.
  • ഡൽഹി സുൽത്താനേറ്റിന്റെ ആസ്ഥാനം ലാഹോറിൽ നിന്ന് പൂർണമായി ഡൽഹിയായി മാറിയത് ഇൽത്തുമിഷിൻ്റെ കാലഘട്ടത്തിലാണ്.
  • ഡൽഹി സുൽത്താനേറ്റിന്റെ യഥാർത്ഥ ശില്പി എന്നറിയപ്പെടുന്നതും ഇൽത്തുമിഷ് ആണ്.
  • മുൾട്ടാൻ, ലാഹോർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയ ഡൽഹി സുൽത്താൻ

  • ഇൽത്തുമിഷിന്റെ രാജ സദസ്സിൽ ഉണ്ടായിരുന്ന 40 പ്രമാണിമാർ അടങ്ങുന്ന സംഘത്തെയാണ്  ചഹൽഗാനി / ചാലിസ എന്ന്  അറിയപ്പെട്ടിരുന്നത് :
  • 1236ൽ ഇൽത്തുമിഷ് അന്തരിച്ചു.
  • മെഹ്‌റൗളിയിലെ ഖുതുബ് സമുച്ചയത്തിലാണ് അദ്ദേഹത്തിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.
  • ദൈവഭൂമിയുടെ സംരക്ഷകൻ എന്നും, ഭഗവത് ദാസന്മാരുടെ സഹായി എന്നും ഇദ്ദേഹം അറിയപ്പെടുന്നു
  • ഇൽത്തുമിഷിന് ശേഷം ഡൽഹിയിൽ അധികാരത്തിലേറിയത് അദ്ദേഹത്തിൻറെ മകളായ റസിയ സുൽത്താനയാണ്

Related Questions:

താഴെകൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
Who among the following is the first Delhi Sultan
ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
Which Delhi Sultan transfers capital from Delhi to Daulatabad?

Which coins were introduced by Iltutmish?

  1. Tanka
  2. Kanam
  3. Jital
  4. Muhar