Challenger App

No.1 PSC Learning App

1M+ Downloads
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A27

B28

C29

D30

Answer:

D. 30

Read Explanation:

  • ന്യൂന പക്ഷ വിഭാഗങ്ങൾക്ക് വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശം - സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (അനുച്ഛേദം 29 -30 )

  • ആർട്ടിക്കിൾ 30 : വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം

ഈ ആർട്ടിക്കിൾ പ്രകാരം മതപരമോ ഭാഷാപരമോ ആയ എല്ലാ ന്യൂനപക്ഷങ്ങൾക്കും താഴെ പറയുന്ന അവകാശങ്ങൾ ഉറപ്പുനൽകുന്നു

  • തങ്ങൾക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും അവ ഭരിക്കാനും (Administer) ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവകാശമുണ്ട്.

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗ്രാന്റുകൾ നൽകുമ്പോൾ, അത് ഒരു ന്യൂനപക്ഷ വിഭാഗം നടത്തുന്നതാണെന്ന കാരണത്താൽ വിവേചനം കാണിക്കാൻ ഭരണകൂടത്തിന് കഴിയില്ല.

  • ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ, ആ സ്ഥാപനത്തിന് തടസ്സമില്ലാത്ത രീതിയിലുള്ള കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പാക്കണം.


Related Questions:

ആറു വയസ്സു മുതൽ പതിനാല് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഏത് മൗലികാവകാശത്തിന്റെ ഭാഗമാണ് ?
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി ?
വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ?
Right to Education is a fundamental right emanating from right to:
Which one of the following freedoms is not guaranteed by the Constitution of India?