Challenger App

No.1 PSC Learning App

1M+ Downloads
കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 118

Bസെക്ഷൻ 116

Cസെക്ഷൻ 117

Dസെക്ഷൻ 119

Answer:

B. സെക്ഷൻ 116

Read Explanation:

സെക്ഷൻ 116 - കഠിനമായ ദേഹോപദ്രവം [Grievous Hurt]

  • കഠിനമായ ദേഹോപദ്രവത്തിൽ ഉൾപ്പെടുന്ന പ്രവർത്തികൾ

  • പുരുഷത്വം ഇല്ലായ്മ ചെയ്യുക [Emasculation] [പുരുഷത്വം ഇല്ലായ്മ ചെയ്യുന്നത് സ്ഥിരവും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്തതും ആയിരിക്കണം ]

  • ഏതെങ്കിലും ഒരു കണ്ണിന്റെ കാഴ്ച സ്ഥിരമായി നഷ്ടപ്പെടുത്തുക

  • ചെവികളിൽ എതിന്റെയെങ്കിലും ശ്രവണശക്തി എന്നെന്നേക്കുമായി ഇല്ലാതാക്കൽ

  • ഏതെങ്കിലും സന്ധികളിൽ മുറിവേൽപ്പിക്കുക

  • തലയോ മുഖമോ എന്നെന്നേക്കുമായി വിരൂപം ആക്കൽ

  • എല്ലിന്റെയും പല്ലിന്റെയും സ്ഥാനം തെറ്റിക്കൽ

  • ഉപദ്രവം ഏറ്റവൻ 15 ദിവസം കഠിനമായ ശാരീരിക വേദന അനുഭവിക്കുകയും തന്റെ സാധാരണ കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത വിധം പരിക്ക് അനുഭവിക്കുകയും ചെയ്യുന്നു എങ്കിൽ

  • ശിക്ഷ : ഏഴുവർഷം വരെ നീളാവുന്ന തടവും പിഴയും


Related Questions:

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 312 - മാരകായുധം ധരിച്ചിട്ടുള്ളപ്പോൾ കവർച്ചയോ കൂട്ടായ്മ കവർച്ചയോ നടത്തുവാൻ ശ്രമിക്കുന്നത്.
  2. സെക്ഷൻ 313 - മോഷണമോ കവർച്ചയോ പതിവായി നടത്തുന്ന സംഘത്തിൽ കൂട്ടുചേരുന്നതും, എന്നാൽ കൂട്ടായ്മക്കവർച്ചക്കാരുടെ സംഘമല്ലാത്തതുമായ ആർക്കും - 7 വർഷം വരെ കഠിന തടവും പിഴയും ലഭിക്കും
    ബി.ൻ.സ്. സ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്
    വധശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. BNS സെക്ഷൻ 195 -ൽ കലാപം അടിച്ചമർത്തുമ്പോൾ പൊതുസേവകനെ ആക്രമിക്കുകയോ കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്നു
    2. ഇതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന സെക്ഷൻ 195 (1) ആണ്
      ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?