വിവിധ തരം കോശങ്ങളായി വികസിക്കാൻ കഴിയുന്നതും ശരീരത്തിന്റെ മാസ്റ്റർ കോശങ്ങൾ എന്ന് വിളിക്കപ്പെടുന്നതും ഏത് കോശങ്ങളാണ്?Aവിത്തുകോശങ്ങൾBനാഡീകോശങ്ങൾCപേശീകോശങ്ങൾDരക്തകോശങ്ങൾAnswer: A. വിത്തുകോശങ്ങൾ Read Explanation: വിത്തുകോശങ്ങൾ (Stem Cells)പേശീകോശങ്ങൾ, നാഡീകോശങ്ങൾ, രക്തകോശങ്ങൾ എന്നിങ്ങനെ വിവിധ തരം കോശങ്ങളായി വികസിക്കാൻ കഴിയുന്ന ശരീരത്തിലെ സവിശേഷകോശങ്ങളാണ് വിത്തുകോശങ്ങൾ (Stem Cells).പുതിയ ഇനം കോശങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നതിനാൽ അവയെ ശരീരത്തിന്റെ മാസ്റ്റർ കോശങ്ങൾ എന്ന് വിളിക്കുന്നു.ജീർണ്ണിച്ച കോശങ്ങളെ ഒഴിവാക്കി പുതിയ കോശങ്ങൾ വളരാനും, മുറിവുകൾ ഉണങ്ങാനും വിത്ത് കോശങ്ങൾ സഹായിക്കുന്നു.ആധുനിക വൈദ്യശാസ്ത്രത്തിൽ വിത്തു കോശങ്ങൾക്ക് സവിശേഷ പ്രാധാന്യമുണ്ട്. Read more in App