Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിന്റെ താൽക്കാലിക കാഠ്യന്യത്തിന് കാരണമായ രാസവസ്തു ?

Aഅമോണിയ

Bകാൽസ്യം ഫോസ്ഫേറ്റ്

Cസോഡിയം ബൈ കാർബണേറ്റ്

Dകാൽസ്യം ബൈ കാർബണേറ്റ്

Answer:

D. കാൽസ്യം ബൈ കാർബണേറ്റ്

Read Explanation:

വെള്ളത്തിന്റെ താൽക്കാലിക കാഠിന്യം (Temprorary hardness of Water):

  • കാൽസ്യം, മഗ്നീഷ്യം ബൈകാർബണേറ്റുകളുടെ Ca(HCO3)2, Mg(HCO3)2 സാന്നിധ്യം, വെള്ളത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണമാകുന്നു.
  • താൽക്കാലിക കാഠിന്യം, തിളപ്പിച്ച് എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്നു.


വെള്ളത്തിന്റെ സ്ഥിരമായ കാഠിന്യം (Permanent Hardness of Water):

  • കാൽസ്യത്തിന്റെയും, മഗ്നീഷ്യത്തിന്റെയും ലയിക്കുന്ന ലവണങ്ങളായ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും, വെള്ളത്തിൽ സ്ഥിരമായ കാഠിന്യത്തിന് കാരണമാകുന്നു.
  • സ്ഥിരമായ കാഠിന്യം, തിളപ്പിക്കുന്നതിലൂടെ നീക്കം ചെയ്യാൻ പ്രയാസമാണ്.
  • സോഡിയം കാർബണേറ്റ് (Na2CO3) ചേർത്ത് ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാൻ സാധിക്കുന്നു.
  • ഇത് ജലത്തിൽ അലിഞ്ഞു ചേർന്ന ലവണങ്ങളുമായി പ്രതിപ്രവർത്തിച്ച്, ലയിക്കാത്ത കാർബണേറ്റുകൾ ഉണ്ടാക്കുന്നു. പിന്നീട് അവയെ നീക്കം ചെയ്യാൻ സാധിക്കുന്നു.

Related Questions:

അമോണിയം സൾഫേറ്റ്
കാൽസ്യം ഓക്സൈഡിന്റെ രാസസൂത്രം CaO ആണ്. ഇതിൽ കാൽസ്യത്തിന്റെ സംയോജകത എത്രയാണ്?
ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തു?
താഴെ പറയുന്നവയിൽ ഏതാണ് ഒരു ബോണ്ടിംഗ് മോളിക്യുലർ ഓർബിറ്റലിൻ്റെ സവിശേഷത?
താഴെ പറയുന്നവയിൽ ജലത്തിൽ പി എച്ച് മൂല്യം ഏറ്റവും കൂടുതൽ കാണിക്കുന്ന ലവണമേത് ?