Challenger App

No.1 PSC Learning App

1M+ Downloads
ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഏത് ഘടകമാണ് ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത്?

Aസലൈവറി അമിലേസ്

Bലൈസോസൈം

Cശ്ലേഷ്‌മം

Dഇവയൊന്നുമല്ല

Answer:

C. ശ്ലേഷ്‌മം

Read Explanation:

ഉമിനീർഗ്രന്ഥികൾ 

  • മൂന്ന് ജോഡി ഉമിനീർഗ്രന്ഥികളാണ് വായിൽ ഉള്ളത്. 
  • ഉമിനീർഗ്രന്ഥികളിൽനിന്നു സ്രവിക്കുന്ന ഉമിനീരിൽ അടങ്ങിയിരിക്കുന്നത് :
    • സലൈവറി അമിലേസ് (Salivary amylase),
    • ലൈസോസൈം (Lysozyme) 
    • ശ്ലേഷ്‌മം
  • ഭക്ഷണത്തെ വിഴുങ്ങാൻ പാകത്തിൽ വഴുവഴുപ്പുള്ളതാക്കുന്നത് ശ്ലേഷ്‌മമാണ്.
  • ഭക്ഷണത്തിലൂടെ പ്രവേശിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നതിന് ലൈസോസൈം സഹായിക്കുന്നു.
  • സലൈവറി അമിലേസ് അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്നു. 

Related Questions:

ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?

പിത്തരസ(Bile)വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

  1. പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളാണ്
  2. പച്ചയും മഞ്ഞയും കലർന്ന നിറമാണ് ഇതിനുള്ളത്
  3. ബിലിറൂബിൻ , ബിലിവർഡിൻ എന്നിവയാണ് പിത്തരസത്തിലെ വർണ്ണകങ്ങൾ
    ശരീര നിർമ്മാണ ഘടകം എന്നറിയപ്പെടുന്ന പോഷകഘകം ഏതാണ് ?
    സങ്കീർണ്ണമായ ആഹാരപദാർത്ഥങ്ങളേ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘു ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ?
    ചെറുകുടൽ ഉത്പാദിപ്പിക്കുന്ന ദഹനരസമാണ് ?