' കോഴി ' എന്ന പദം താഴെ കൊടുത്തവയിൽ ഏതു ലിംഗ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
Aപുല്ലിംഗം
Bനപുംസക ലിംഗം
Cസ്ത്രീലിംഗം
Dഉഭയലിംഗം
Answer:
B. നപുംസക ലിംഗം
Read Explanation:
നപുംസകലിംഗം
വ്യക്തമായ സചേതനഭാവം (ജീവൻ) ഇല്ലാത്തതും, പുരുഷൻ എന്നോ സ്ത്രീയെന്നോ ഗണിക്കാൻ പറ്റാത്തതുമായ വസ്തുക്കളെ മലയാളത്തിൽ നപുംസകമായാണ്കണക്കാക്കുന്നത്.
മൃഗങ്ങൾക്കും പക്ഷികൾക്കും ജീവനും ആൺ/പെൺ വ്യത്യാസവുമുണ്ടെങ്കിലും, ഭാഷയിൽ അവയെ പൊതുവായി പ്രയോഗിക്കുമ്പോൾ നപുംസകലിംഗമായികണക്കാക്കുന്നു.എന്നാൽ, ഇവയുടെ കൂടെ ആൺ/പെൺ എന്ന് എടുത്തുപറയുന്ന ലിംഗസൂചക പദങ്ങൾ ചേരുമ്പോൾ യഥാക്രമം പുല്ലിംഗമോ സ്ത്രീലിംഗമോ ആയി മാറും.