Challenger App

No.1 PSC Learning App

1M+ Downloads
എറിക്സണൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

Aവൈജ്ഞാനിക വികാസം സങ്കല്പം

Bസാമൂഹിക വികാസ സങ്കല്പം

Cഭാഷാവികാസ സങ്കല്പം

Dനൈതിക വികാസ സങ്കല്പം

Answer:

B. സാമൂഹിക വികാസ സങ്കല്പം

Read Explanation:

എറിക് എച്ച്. എറിക്സൺ (Eric H.Erickson)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട് വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ട്വച്ച മനശാസ്ത്രജ്ഞനാണ് - എറിക് എച്ച്. എറിക്സൺ 
  • ഫ്രോയിഡിന്റെ മകളും സൈക്കോ അനാലിസിസിന്റെ ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നൽകിയ വ്യക്തിയുമായ അന്നാ ഫ്രോയിഡിന്റെ കീഴിൽ പരിശീലനം ലഭിച്ച മനശാസ്ത്രജ്ഞൻ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
    2. സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
    3. സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
    4. കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
    6. അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
    7. ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
    8. സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)

Related Questions:

"പരിവർത്തനത്തിൻറെ കാലം" എന്നറിയപ്പെടുന്ന ജീവിത കാലഘട്ടം ഏത് ?
ഭാഷയുടെ വികാസത്തിനായി മനുഷ്യ മസ്തിഷ്കത്തിൽ ഭാഷ സ്വായത്തമാക്കുന്നതിനുള്ള ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് അഭിപ്രായപ്പെട്ടത് ?
Kohlberg's stages of moral development conformity to social norms is seen in :
പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?
ശിശുവിൻ്റെ വികാസത്തെ സ്വാധീനിക്കുന്ന ഘടകം :