Aസ്വാംശീകരണം
Bസംസ്ഥാപനം
Cഅനുരൂപീകരണം
Dഇതൊന്നുമല്ല
Answer:
A. സ്വാംശീകരണം
Read Explanation:
പിയാഷെയുടെ സിദ്ധാന്തം
വികസന മനഃശാസ്ത്രജ്ഞനായ ജീൻ പിയാഷെ (Jean Piaget) മുന്നോട്ട് വെച്ച വൈജ്ഞാനിക വികാസ സിദ്ധാന്തത്തിലെ പ്രധാന ആശയങ്ങളാണിവ.
സ്വാംശീകരണം (Assimilation)
നിലവിലുള്ള സ്കീമകളെ ഉപയോഗിച്ച് പുതിയ സ്കീമകളെ വ്യാഖ്യാനിക്കുന്ന പ്രക്രിയയാണ് - സ്വാംശീകരണം
പുതിയ അറിവുകളെ ഉള്ളിലേക്കെടുക്കുന്ന പ്രക്രിയയാണ് - സ്വാംശീകരണം
ഉദാഹരണത്തിന്: ഒരു കുട്ടി പൂച്ചയെ കാണുകയും അതിനെ ഒരു 'പട്ടി' എന്ന് വിളിക്കുകയും ചെയ്യുന്നു (കാരണം രണ്ടിനും നാല് കാലുകളുണ്ട്, തന്റെ നിലവിലുള്ള 'നാല് കാലുള്ള മൃഗം' എന്ന സ്കീമയിലേക്ക് പൂച്ചയെ ഉൾപ്പെടുത്തുന്നു).
സംസ്ഥാപനം (Accommodation)
വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമകൾ കൂട്ടിച്ചേർത്തോ നിലവിലുള്ള സ്കീമുകൾക്ക് മാറ്റം വരുത്തിയോ, പരിവർത്തനം നടത്തിയോ പ്രശ്നങ്ങളെ പരിഹരിക്കുന്നതാണ് - സംസ്ഥാപനം (അധിനിവേശം/ സന്നിവേശം)
ഉദാഹരണത്തിന്: പൂച്ചയുടെ ശബ്ദം പട്ടിയുടെതിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസ്സിലാക്കുമ്പോൾ, കുട്ടി 'പൂച്ച' എന്ന് പേരുള്ള, 'മ്യാവൂ' എന്ന് ശബ്ദമുണ്ടാക്കുന്ന ഒരു പുതിയ സ്കീമ രൂപീകരിക്കുന്നു.
പിയാഷെയുടെ അഭിപ്രായത്തിൽ സ്വാംശീകരണവും സംസ്ഥാപനവും സന്തുലീകരണത്തിനുള്ള (Equilibration) മാർഗങ്ങളാണ്.
ഉടൻ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ മനുഷ്യനിൽ വൈജ്ഞാനികമായ അസന്തുലിതാവസ്ഥ (cognitive disequilibrium) സൃഷ്ടിക്കുമ്പോൾ അവയെ തരണം ചെയ്ത് സന്തുലിതാവസ്ഥ (Equilibration) കൈവരിക്കുവാൻ സ്വാംശീകരണവും സംസ്ഥാപനവും സഹായിക്കുന്നു.
അനുരൂപീകരണം (ADAPTATION)
ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സ്കീമകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ - അനുരൂപീകരണം
സ്വാംശീകരണം (Assimilation), സംസ്ഥാപനം (Accommodation) എന്നീ പ്രക്രിയകൾ വഴിയാണ് അനുരൂപീകരണം നടക്കുന്നത്.
