Challenger App

No.1 PSC Learning App

1M+ Downloads
"FASTag" നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം:

Aഎക്‌സ്‌കവേറ്റർ (Excavator)

Bമൂന്ന് ചക്ര ഗുഡ്‌സ് വാഹനങ്ങൾ

Cമോട്ടോർ കാബ് (Motor Cab)

Dറോഡ് റോളർ (Road Roller)

Answer:

C. മോട്ടോർ കാബ് (Motor Cab)

Read Explanation:

  • 2017 ഡിസംബർ ഒന്നു മുതൽ ഇന്ത്യയിലെ വിപണിയിലെത്തുന്ന എല്ലാ നാലുചക്രവാഹനങ്ങളിലും ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതു വഴി ടോൾ ബൂത്തുകളിൽ കാത്തു നിൽക്കുന്നത് ഒഴിവാക്കാനാകും.

  • പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗതത്തിന് നൽകേണ്ടി വരുന്ന നികുതിയാണ് ടോൾ. ടോൾ ബൂത്തുകളിൽ പ്രീ പെയ്‌ഡ്‌ ആയോ സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴിയോ നേരിട്ടു പണമടയ്ക്കാൻ കഴിയുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി) സാങ്കേതികവിദ്യയാണ് ഫാസ്റ്റാഗിൽ ഉപയോഗിക്കുന്നത്.

  •  

    വാഹനങ്ങൾ ടോൾ ബൂത്തിലൂടെ കടന്നു പോകുമ്പോൾ വാഹനത്തിന്റെ മുൻവശത്ത് പതിപ്പിച്ചിരിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) കാർഡുകൾ ടോൾ ബൂത്തുകളിലെ റീഡറുകൾ സെൻസ് ചെയ്യുകയും ടോൾ ടാക്‌സ് ഓട്ടോമാറ്റിക്കായിത്തന്നെ ഉപഭോക്താവിന്റെ കാർഡ് ബാലൻസിൽ നിന്നും കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഫാസ്റ്റാഗ്.

  • നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ദേശീയപാതാ അതോറിറ്റിയാണ് ഫാസ്റ്റാഗ് നടപ്പിലാക്കുന്നത്.


Related Questions:

പൊതുസ്ഥലത്ത് യൂണിഫോമിൽ നിൽക്കുന്ന നിയമപാലകൻ നൽകുന്ന നിർദ്ദേശങ്ങൾ ബോധപൂർവ്വം അനുസരിക്കാത്ത ഡ്രൈവർക്കെതിരെയുള്ള മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് ഏതാണ് ?
മോട്ടോർ വാഹന നിയമത്തിലെ 122-മത് വകുപ്പ് അനുശാസിക്കുന്നത് എന്ത്?
താഴെ പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷനുകളിൽ പ്രതി കുറ്റം ചെയ്താൽ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാൻ അനുമതി നൽകാത്ത കുറ്റമുള്ള വകുപ്പ് ഏതാണ്?
മോട്ടോർ വാഹന നിയമത്തിൽ ഒരാൾക്ക് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാൻ പ്രായപരിധി നിശ്ചയിക്കുന്നത് ഏത് സെക്ഷനിലാണ് ?
മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏത് വകുപ്പിൽ ആണ് ?