Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ സഹായത്തോടു കൂടിയാണ് പാൻ സ്ലാവ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത് :

Aജർമനി

Bറഷ്യ

Cഫ്രാൻസ്

Dഇറ്റലി

Answer:

B. റഷ്യ

Read Explanation:

പാൻ സ്ലാവ് പ്രസ്ഥാനം.

  • ഒന്നാംലോകമഹായുദ്ധകാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽ തീവ്രദേശീയത സാമ്രാജ്യത്വ മത്സരങ്ങളിൽ വിജയിക്കുന്നതിന് ഒരു മാർഗ്ഗമായി ഉപയോഗിക്കപ്പെട്ടു.
  • മറ്റു രാജ്യങ്ങളെയും അവരുടെ പ്രദേശങ്ങളെയും കീഴടക്കാനാണ് തീവ്രദേശീയത ഉപയോഗിക്കപ്പെട്ടത്.
  • സ്വന്തം രാജ്യം മറ്റുള്ളവയെക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുന്നതും,സ്വന്തം രാജ്യം ചെയ്യുന്നതെല്ലാം ശരിയാണെന്ന് ന്യായീകരിക്കുന്നതും തീവ്രദേശീയതയുടെ ഭാഗമായിരുന്നു.

  • തീവ്രദേശീയതയിൽ അധിഷ്ഠിതമായ രൂപം കൊണ്ട ഒരു പ്രസ്ഥാനമാണ് പാൻ സ്ലാവ് പ്രസ്ഥാനം.
  • കിഴക്കൻ യൂറോപ്പിലെ സെർബിയ ബൾഗേറിയ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ ആഗ്രഹിച്ചു.
  • അതിനായി ഈ മേഖലയിൽ റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് പാൻ സ്ലാവ് പ്രസ്ഥാനം.

Related Questions:

Who occupied Alsace and Lorraine in 1871?
ഒന്നാം ലോക മഹായുദ്ധത്തിൽ നിന്ന് റഷ്യ പിൻവാങ്ങിയ ഉടമ്പടിയുടെ പേര് ?
1923-ൽ ഫ്രഞ്ച്, ബെൽജിയൻ സൈനികർ ജർമ്മനിയിലെ റൂർ താഴ്വര പിടിച്ചടക്കുന്നതിലേക്ക് നയിച്ച സംഭവമേത്?
സ്വന്തം രാജ്യം മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത് ഏത് പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകതയാണ്?.

Which country/countries was formed out of the remnants of the Ottoman Empire after World War I?

  1. Persia
  2. Saudi Arabia
  3. Iraq
  4. Turkey