Challenger App

No.1 PSC Learning App

1M+ Downloads
പ്രീ-പ്രൈമറി പാഠ്യ പദ്ധതിയിൽ താഴെപ്പറയുന്ന ഏത് പാഠ്യപദ്ധതിയാണ് മനഃശാസ്ത്രജ്ഞർ പരിഗണിക്കാത്തത് ?

Aവിഷയ കേന്ദ്രീകൃത പാഠ്യപദ്ധതി

Bശിശു കേന്ദ്രീകൃത പാഠ്യപദ്ധതി

Cഅനുഭവാധിഷ്ഠിത പാഠ്യപദ്ധതി

Dഉദ്ഗ്രഥിത പാഠ്യപദ്ധതി

Answer:

A. വിഷയ കേന്ദ്രീകൃത പാഠ്യപദ്ധതി

Read Explanation:

വിഷയബന്ധിത പാഠ്യപദ്ധതി

  • പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി വെവ്വേറെ അവതരിപ്പിക്കുന്നതാണ് - വിഷയബന്ധിത രീതി
  • മൂന്നാം ക്ലാസ് മുതൽ ഈ രീതി സ്വീകരിക്കുന്നു.
  • മൂന്നാം ക്ലാസിലും നാലാം ക്ലാസിലും ഗണിതം, ഭാഷ, പരിസരപഠനം എന്നിങ്ങനെ വിഷയം തിരിച്ച് പഠനാനുഭവങ്ങൾ നൽകുന്നു.
  • അഞ്ചാം ക്ലാസിൽ പരിസരപഠനത്തിന്റെ ഉദ്ഗ്രഥന സ്വഭാവം മാറ്റി സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം എന്നിങ്ങനെ അവതരിപ്പിക്കുന്നു.
  • ഉയർന്ന ക്ലാസുകളിൽ ഈ വിഷയങ്ങൾ വിഭജിച്ചാണ് അവതരിപ്പിക്കുന്നത്.
  • ഓരോ വിഷയത്തെയും സൂക്ഷ്മമായി പഠിക്കാൻ അതിനെ വിഘടിപ്പിക്കേണ്ടതുണ്ട് എന്നതു കൊണ്ടാണ് ഉയർന്ന ക്ലാസുകളിൽ ഈ രീതി സ്വീകരിച്ചിരിക്കുന്നത്.

ഉദ്ഗ്രഥിത പാഠ്യപദ്ധതി

  • പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി തിരിക്കാതെ സമഗ്രമായ അനുഭവങ്ങളായി അവതരിപ്പിക്കുന്ന രീതി - ഉദ്ഗ്രഥിത രീതി
  • ഒന്ന് രണ്ട് ക്ലാസുകളിൽ ഈ രീതി അവലംബിക്കുന്നു. 
  • പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ ഈ രീതി അവലംബിക്കുന്നു.
  • ജീവിതാനുഭവങ്ങൾ സമഗ്രമായതാണെന്നും വിഷയം തിരിച്ചല്ലെന്നും അതുകൊണ്ട് കുട്ടികൾക്ക് ഏറ്റവും സ്വാഭാവികമായി അനുഭവപ്പെടുന്നത് ഈ രീതിയാണെന്നും ആധുനിക മനശ്ശാസ്ത്രവും ദർശനങ്ങളും അഭിപ്രായപ്പെടുന്നു.

ശിശുകേന്ദ്രികൃത പാഠ്യപദ്ധതി

  • ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി പൂർണമായും കുട്ടിയുടെ പക്ഷത്ത് നിന്നുള്ള ബോധനശാസ്ത്ര ചിന്തകളാണ്.
  • ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയിൽ കുട്ടി സ്വാഭാവികമായി പഠിക്കുന്നതെങ്ങനെയാണോ അത്തരം പഠനസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ ആണ് അധ്യാപകനുള്ളത്.

പ്രവർത്തനാധിഷ്ഠിത / അനുഭവാധിഷ്ഠിത പാഠ്യപദ്ധതി

  • ജോൺ ഡ്യൂയിയുടെ വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ രൂപം കൊണ്ടതാണ് പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി
  • നേരിട്ടുള്ള അനുഭവമാണ് പഠനത്തിന് അടിസ്ഥാനം
  • പഠിതാവിന് സാംഗത്യമുള്ള പ്രവർത്തനങ്ങളിലൂടെയാണ് പഠനവും ബോധനവും നിർവഹിക്കപ്പെടേണ്ടത്.
  • പ്രശ്നപരിഹരണത്തിനാണ്  പ്രാധാന്യം നൽകുന്നത്
  • പഠിതാക്കളുടെ താൽപര്യങ്ങളും ആവശ്യങ്ങളുമായിരിക്കണം പഠനപ്രവർത്തനങ്ങളുടെ പശ്ചാത്തലം
  • ഓരോ പഠിതാവിനും സ്വന്തം നിലയിൽ പുരോഗമിക്കാനുള്ള വഴക്കം ഇത്തരം പാഠ്യപദ്ധതിയിലുണ്ടായിരിക്കും.

Related Questions:

Non-formal education is .....
Rani was watching T.V. when her father reminded her of her low grade and sent her to study. But Rani only wasted her time at her study table. Which of the learning law that Rani's father failed to apply?
According to Bruner, scaffolding refers to:
ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് ?
ഇടയ ബാലന്മാർക്ക് പുൽത്തകിടി സ്കൂളുകൾ സ്ഥാപിച്ചതാര് ?