Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് ശെരിയായി ചേരുംപടി ചേർത്തത് ?

1 . ടൈപ്പ്  1 പ്രമേഹം - സെല്ലുകൾ ഇൻസുലിനോട് സംവേദന ക്ഷമതയില്ലാത്ത ഒരു ജീവിത ശൈലി രോഗം 

2 . SARS - ഒരു വൈറൽ ശ്വാസകോശ രോഗം 

3 . മൾട്ടിപ്പിൾ സ്ക്ലിറോസിസ് -അസ്ഥികൂട വ്യവസ്ഥയെ ബാധിക്കുന്ന വിറ്റാമിൻ കുറവുള്ള രോഗം

A1 ഉം 2 ഉം മാത്രം

B2 മാത്രം

C1 ഉം 3 ഉം മാത്രം

Dമുകളിൽ ഉള്ളവയെല്ലാം

Answer:

B. 2 മാത്രം

Read Explanation:

  • തന്നിരിക്കുന്ന പ്രസ്താവനകളിൽ 2 . SARS - ഒരു വൈറൽ ശ്വാസകോശ രോഗം എന്നത് മാത്രമാണ് ശരിയായി ചേരുംപടി ചേർത്തിട്ടുള്ളത്.

    ബാക്കി രണ്ടു പ്രസ്താവനകളുടെയും ശരിയായ വിവരങ്ങൾ താഴെ പറയുന്നവയാണ്:

    • 1. ടൈപ്പ് 1 പ്രമേഹം: പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾക്ക് നാശം സംഭവിക്കുന്നത് മൂലം ഇൻസുലിൻ ഉത്പാദനം ഒട്ടും നടക്കാത്തതോ വളരെ കുറയുന്നതോ ആയ അവസ്ഥയാണിത് (ഇതൊരു ഓട്ടോഇമ്മ്യൂൺ രോഗമാണ്). ചോദ്യത്തിൽ നൽകിയിരിക്കുന്ന "സെല്ലുകൾ ഇൻസുലിനോട് സംവേദനക്ഷമതയില്ലാത്ത അവസ്ഥ" എന്നത് ടൈപ്പ് 2 പ്രമേഹത്തിനാണ് ബാധകം.

    • 3. മൾട്ടിപ്പിൾ സ്ക്ലിറോസിസ് (Multiple Sclerosis): ഇത് അസ്ഥികൂട വ്യവസ്ഥയെ അല്ല, മറിച്ച് നാഡീവ്യവസ്ഥയെ (Central Nervous System) ബാധിക്കുന്ന ഒരു രോഗമാണ് (സ്വയം പ്രതിരോധ വ്യവസ്ഥ നാഡീകോശങ്ങളുടെ മെയ്ലിൻ ഉറയെ നശിപ്പിക്കുന്ന അവസ്ഥ).


Related Questions:

എലിപ്പനിക്ക് കാരണമായ സൂഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
2022 ൽ ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോഗം ഏത് ?
വൈറസ് മൂലമുണ്ടാകുന്ന രോഗം
2021-ൽ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ഏത് ?