Grievous Hurt
- ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 320 ഗുരുതരമായ മുറിവ് അഥവാ 'Grievous Hurt' എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഇത് പ്രകാരം താഴെപ്പറയുന്ന തരത്തിലുള്ള മുറിപ്പെടുത്തലുകളെയാണ് ഗുരുതരമായ മുറിവ് എന്ന് കണക്കാക്കിയിട്ടുള്ളത് :
- എമാസ്കുലേഷൻ(പൗരുഷം നഷ്ടപ്പെടുത്തുക)
- രണ്ട് കണ്ണുകളുടെയും കാഴ്ചയുടെ സ്ഥിരമായ നഷ്ടം.
- ഏതെങ്കിലും ഒരു ചെവിയുടെ കേൾവിയുടെ സ്ഥിരമായ നഷ്ടം.
- ശരീരത്തിലെ ഏതെങ്കിലും അംഗത്തിന്റെയോ ജോയിന്റിന്റെയോ നഷ്ടം
- ശരീരത്തിലെ ഏതെങ്കിലും അംഗത്തിന്റെയോ ജോയിന്റിന്റെയോ സ്ഥിരമായ നഷ്ടം അല്ലെങ്കിൽ ആ അവയവങ്ങളെ ഉപയോഗശൂന്യമാക്കുക
- തലയുടെയോ മുഖത്തിന്റെയോ സ്ഥിരമായ രൂപഭേദം വരുവാൻ കാരണമായ പരിക്ക്
- അസ്ഥിയുടെയോ പല്ലിന്റെയോ ഒടിവ് അല്ലെങ്കിൽ സ്ഥാനഭ്രംശം.
- ജീവനെ അപകടപ്പെടുത്തുന്നതോ അല്ലെങ്കിൽ ഇരുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന കഠിനമായ ശാരീരിക വേദനയോ. അല്ലെങ്കിൽ ഒരു വ്യക്തിയുടെ സാധാരണ കാര്യങ്ങൾ പിന്തുടരാൻ കഴിയാത്തതോ ആയ ഏതെങ്കിലും മുറിവ്.