Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഉപജീവന കൃഷിയുടെ പ്രത്യേകത അല്ലാത്തത്?

Aകൃഷിയിലൂടെ ലാഭം നേടുക

Bപ്രാഥമികമായ ഉപജീവനം നിലനിർത്തുക

Cപരമ്പരാഗത കാർഷിക രീതികൾ ഉപയോഗിക്കുക

Dകുടുംബത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ ഉൽപാദിപ്പിക്കുക

Answer:

A. കൃഷിയിലൂടെ ലാഭം നേടുക

Read Explanation:

ഉപജീവന കൃഷി

  • കർഷകർ തങ്ങളുടെ കുടുംബത്തിൻ്റെ ഉപജീവനത്തിനാവശ്യമായ ഉൽപന്നങ്ങൾ മാത്രം ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന രീതിയാണിത്.

  • ലാഭം നേടുക എന്നത് ഈ കൃഷിരീതിയുടെ പ്രാഥമിക ലക്ഷ്യമല്ല. എന്നാൽ, ചില അവസരങ്ങളിൽ മിച്ചം വരുന്ന കാർഷികോല്പന്നങ്ങൾ മറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിൽക്കുകയും ചെയ്യുന്നു

  • പരമ്പരാഗത കാർഷിക ഉപകരണങ്ങളാണ് ഈ കൃഷിരീതിയിൽ കൂടുതലായി ഉപയോഗിക്കുന്നത്.


Related Questions:

ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
തോട്ടവിള കൃഷി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ വ്യാപകമായി ആരംഭിച്ചത്?
ദരിദ്രർ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
കൽക്കരി ധാതുവിന്റെ വ്യവസായപരമായ ഒരു പ്രധാന ഉപയോഗം എന്താണ്?
സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഭൂമി സമ്പ്രദായം കർഷകരിൽ സൃഷ്ടിച്ച പ്രശ്നം എന്തായിരുന്നു